സാധാരണയായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലെയുള്ള ഇടങ്ങളിൽ ജെഇഇ, ജെഎഎം സ്കോറുകൾ പരിഗണിച്ചാണ് പ്രവേശനം നൽകാറുള്ളത്. എന്നാൽ ഈ എൻട്രൻസ് സ്കോറുകൾ ആവശ്യമില്ലാത്ത ചില കോഴ്സുകളും ഐഐടികളിലുണ്ട്. അത്തരത്തിലുള്ള ചില കോഴ്സുകൾ പരിശോധിക്കാം. കോഴ്സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അതാത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിക്കാം.
1. ഐഐടി മദ്രാസ്, ബിഎസ് സി ഡാറ്റ സയൻസ്
പത്താം ക്ലാസ് തരത്തിലെ മാത്തമാറ്റിക്സ് പരിജ്ഞാനം ഉള്ളവർക്ക് ഐഐടി മദ്രാസിലെ ബിഎസ് സി ഡാറ്റ സയൻസിന് നേരിട്ട് അപേക്ഷിക്കാം. എന്നുവെച്ചാൽ ഈ കോഴ്സിന് ജെഇഇ സ്കോർ ആവശ്യമില്ല. എന്നാൽ കോഴ്സിന് എൻ റോൾ ചെയ്ത് ഒരു മാസത്തിനു ശേഷം ഐഐടി മദ്രാസ് ഒരു ക്വാളിഫയർ പരീക്ഷ നടത്തും. അത് പാസ്സാകാൻ കുറച്ചു പണിയാണ്. 2020ൽ 30000 പേർ പരീക്ഷ എഴുതിയതിൽ 8000 പേർ മാത്രമാണ് ഇത് പാസ്സായത്.
2. ഐഐടി കാൺപൂർ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ
പൈതൺ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ് എന്ന നാലാഴ്ച ദൈർഘ്യമുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാം ആണ് ഐഐടി കാൺപൂരിൽ ഉള്ളത്. ഈ കോഴ്സിന് പ്രോഗ്രാമിങ്ങിൽ മുൻപരിചയം ആവശ്യമില്ല. പതിനൊന്നാം തരം മുതൽ, ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. ഇത് കൂടാതെ ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് DevOps സർട്ടിഫിക്കറ്റ് പ്രോഗ്രാമും ഐഐടി കാൺപൂർ നടത്തുന്നുണ്ട്.
3. ഐഐടി റൂർക്കി പ്രൊഫഷനൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം
ഐഐടി റൂർക്കിയിലെ പ്രൊഫഷനൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജനറേറ്റീവ് എഐ ആൻഡ് മെഷീൻ ലേണിങ് എന്നത് 11 മാസം ദൈർഘ്യമുള്ള കോഴ്സാണ്. 1,34,999 രൂപ ഈ കോഴ്സിന് ചിലവ് വരും.
4. ഐഐടി ഡൽഹി, യുഐ യുഎക്സ് ഡിസൈൻ സർട്ടിഫിക്കേേഷൻ
യുഐ യുഎക്സ് ഡിസൈനിൽ താത്പര്യമുള്ളവർക്കായുള്ള ആറു മാസം ദൈർഘ്യം വരുന്ന സർട്ടിഫിക്കറ്റ് കോഴ്സാണിത്. 60 ശതമാനം മാർക്കും 50 ശതമാനം ഹാജരും ഉള്ളവർക്കു മാത്രമേ കോഴ്സിനു ശേഷം സർട്ടിഫിക്കറ്റ് ലഭിക്കുള്ളൂ.
Explore IIT courses in data science, AI, cloud computing, and UI/UX design—no JEE required. Learn from top IITs through online and certification programs.