'റോഡ് ട്രെയിനുമായി' Volvo

ഇന്ത്യൻ ലോജിസ്റ്റിക്സ് വ്യവസായ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യ ‘റോഡ് ട്രെയിൻ’ സംവിധാനം ആരംഭിച്ചു. ലോജിസ്റ്റിക്സ്, വിതരണ ശൃംഖല കമ്പനിയായ ഡൽഹിവെരി (Delhivery) ലിമിറ്റഡുമായി ചേർന്ന് വോൾവോ ട്രക്ക്സ് (Volvo Trucks) ആണ് ഇന്ത്യയിലെ ആദ്യത്തെ ‘റോഡ് ട്രെയിൻ’ സംവിധാനം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

രാജ്യത്തുടനീളമുള്ള ദീർഘദൂര ഗതാഗതത്തിൽ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കുകയാണ് റോഡ് ട്രെയിനിലൂടെ ലക്ഷ്യമിടുന്നത്. ലാൻഡ് ട്രെയിൻ അല്ലെങ്കിൽ ലോംഗ് കോമ്പിനേഷൻ വെഹിക്കിൾ (LCV) എന്നും അറിയപ്പെടുന്ന റോഡ് ട്രെയിൻ, സിംഗിൾ ട്രെയിലർ-സെമി ട്രെയിലറുകൾ എന്നിവയേക്കാൾ കാര്യക്ഷമമായി റോഡിലൂടെ ചരക്ക് നീക്കാൻ ഉപയോഗിക്കുന്നു.

ഒന്നിലധികം ട്രെയിലറുകളെ സംയോജിപ്പിക്കുന്ന ‘റോഡ് ട്രെയിൻ’ സംവിധാനത്തിന് 25.25 മീറ്റർ മുതൽ നീളം വരും. ഇത് ചരക്ക് ശേഷിയിൽ ഗണ്യമായ വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു. Volvo FM 420 4×2 ട്രാക്ടർ യൂണിറ്റിനെ 24 അടി കണ്ടെയ്നറൈസ്ഡ് ഇന്റർമീഡിയറ്റ് ട്രെയിലറും 44 അടി സെമി-ട്രെയിലറുമായും ബന്ധിപ്പിച്ചിക്കുന്ന തരത്തിലാണ് വോൾവോയുടെ റോഡ് ട്രെയിൻ എത്തിയിരിക്കുന്നത്. പരമ്പരാഗത സെമി-ട്രെയിലറുകളെ അപേക്ഷിച്ച് ശേഷിയിൽ 50% വർദ്ധനവാണ് ഇതിലൂടെ ലഭിക്കുക. 144 ക്യുബിക് മീറ്ററിന്റെ മൊത്തം കാർഗോ വോളിയം ആണ് ഇതിലുണ്ടാകുക.

Volvo Trucks has launched India’s first ‘Road Train’ system, implemented by Delhivery, featuring a 25.25m-long setup with advanced safety tech to revolutionize logistics.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version