ലോകമെങ്ങും 100 വയസ്സ് കടന്ന് ജീവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി പുതിയ റിപ്പോർട്ട്. വേൾഡ് പോപ്പുലേഷൻ റിവ്യൂ പുറത്തിറക്കിയ ഡാറ്റ പ്രകാരം നൂറ് വയസ്സുകാരുടെ ആഗോള പട്ടികയിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. യുഎസ്, ചൈന, ഇന്ത്യ, ഫ്രാൻസ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ജപ്പാനിൽ 123,330 പേരാണ് നൂറ് വയസ്സിനു മുകളിൽ പ്രായമുള്ളവർ. രണ്ടാമതുള്ള യുഎസിൽ 73,629 പേരും മൂന്നാമതുള്ള ചൈനയിൽ 48,566 പേരുമാണുള്ളത്. ഇന്ത്യയിൽ 37,988 പേരും ഫ്രാൻസിൽ 33,220 പേരുമാണ് നൂറ് വയസ്സ് കഴിഞ്ഞവർ.

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും മെച്ചപ്പെടുത്തിയ ആരോഗ്യ പരിപാലനവും ആയുസ് വർധനയ്ക്കുള്ള പ്രധാന കാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമേ പൊതു ആരോഗ്യ സംവിധാനങ്ങളുടെ ശക്തിപ്പെടലും ആഗോളതലത്തിൽ ഈ ഉയർച്ചയ്ക്ക് സഹായകമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Discover the top countries with the highest number of centenarians (100+ years old), according to World Population Review data, with Japan leading the list.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version