ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ ഏഷ്യ-പസഫിക് ഫോറത്തിൽ പ്രദർശിപ്പിക്കാൻ ഇന്ത്യ. ജയ്പൂരിൽ നടക്കുന്ന ‘റീജിയണൽ 3 ആർ ആൻഡ് സർക്കുലർ ഇക്കണോമി ഫോറം ഇൻ ഏഷ്യ ആൻഡ് ദി പസഫിക്’ എന്ന പരിപാടിയിൽ ഇന്ത്യ കുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ പ്രദർശിപ്പിക്കുമെന്ന് നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.

മാർച്ച് 3ന് ആരംഭിക്കുന്ന ഫോറത്തിൽ 25 രാജ്യങ്ങളിൽ നിന്നായി 500ലധികം പ്രതിനിധികളാണ് പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമായ മഹാകുംഭമേളയിൽ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണത്തിന്റെ മികച്ച രീതികളെ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ത്രിവേണി സംഗമം ആരംഭിച്ചതിനുശേഷം 60 കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തി. 4,000 ഹെക്ടർ സ്ഥലത്താണ് മതസമ്മേളനം നടക്കുന്നത്.

മാലിന്യ സംസ്കരണത്തിനായി 25,000 പേരെ മഹാ കുംഭമേളയിൽ വിന്യസിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന്റെ ഏറ്റവും മികച്ച രീതി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും-മന്ത്രി പറഞ്ഞു.
India will present Maha Kumbh’s waste management model at the 3R and Circular Economy Forum in Jaipur. The event, starting March 3, will see participation from 25 countries and 500 delegates.