മോഹൻലാലിനെ തിരഞ്ഞെടുത്ത് മോഡി

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ആണ് മോഹൻലാൽ അടക്കം പത്തു പേരെ അമിതവണ്ണത്തിന് എതിരായ പ്രചാരണത്തിനായി പ്രധാനമന്ത്രി തിരഞ്ഞെടുത്തിരിക്കുന്നത്. ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറയ്ക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ആഹ്വാനം ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, രാജ്യസഭാ എംപിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ സുധാ മൂർത്തി, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തിരിക്കുന്നത്.

അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനു സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് പ്രധാനമന്ത്രി ഇവരെ നാമനിർദേശം ചെയ്തിരിക്കുന്നത്.

ഭോജ്പുരി നടനും ബിജെപി എംപിയുമായ നിരാഹുവ ഹിന്ദുസ്താനി, ഒളിംപ്യൻമാരായ മനു ഭക്കർ, മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകാനി, നടൻ ആർ. മാധവൻ, ഗായിക ശ്രേയ ഘോഷാൽ, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് തുടങ്ങിയവരാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്ത മറ്റുള്ളവർ.

PM Narendra Modi has nominated Mohanlal and ten others, including Sudha Murthy and Anand Mahindra, to campaign against obesity and promote healthier eating habits through Mann Ki Baat.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version