കോഴിക്കോടിന്‍റെ സാംസ്കാരിക തിലകക്കുറിയായ മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ 2.4 കോടി രൂപ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
മലബാറിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് മാനാഞ്ചിറയുടെ സ്ഥാനമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൈതൃക ശേഷിപ്പുകളും ചരിത്ര പശ്ചാത്തലവും കൊണ്ട് സമ്പന്നമായ മാനാഞ്ചിറയും മൈതാനവും പൊതുജനങ്ങള്‍ക്ക് സായാഹ്നം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. മ്യൂസിക്കല്‍ ഫൗണ്ടന്‍ സ്ഥാപിക്കുന്നത് ഇവിടം കൂടുതല്‍ ആകര്‍ഷകമാകും. സൗന്ദര്യവത്കരിച്ച മിഠായിത്തെരുവിനൊപ്പം മാനാഞ്ചിറയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ കൂടിയാകുമ്പോള്‍ നൈറ്റ് ലൈഫ് കൂടുതല്‍ മികച്ചതാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മ്യൂസിക്കല്‍ ഫൗണ്ടന്‍ നിര്‍മ്മാണവും നാല് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറുമടക്കമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
The Kerala government has allotted ₹2.4 crore for a musical fountain at Kozhikode’s historic Mananchira. The project will be completed in ten months. Tourism Minister P. A. Mohamed Riyas said it will make Mananchira more attractive. Along with Mittai Theruvu, it will improve Kozhikode’s nightlife. The plan includes construction and four years of maintenance.