ചരിത്രത്തിലാദ്യമായി ജാപ്പനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്ന് പറന്നുയർന്നു. രാജസ്ഥാനിലെ ജോധ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നടന്നുവരുന്ന ‘വീർ ഗാർഡിയൻ-2026’ (Veer Guardian-2026) ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനങ്ങളുടെ ഭാഗമായാണ് ജാപ്പനീസ് എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ എഫ്-2എ (F-2A) യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ വിന്യസിച്ചിരിക്കുന്നത്.

Veer Guardian 2026 India Japan Joint Air Exercise

ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ്, സുഖോയ്-30 എം.കെ.ഐ, റാഫേൽ എന്നിവയും ഈ അഭ്യാസപ്രകടനത്തിൽ പങ്കാളികളാകുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും വ്യോമസേനാ മേധാവികളായ എയർ ചീഫ് മാർഷ്മാൻ എ.പി. സിങ്ങും ജനറൽ തകെഹിരോ മൊരിറ്റയും തേജസ് വിമാനത്തിൽ പറന്ന് പരസ്പര വിശ്വാസവും കൂട്ടായ്മയും ഉറപ്പുവരുത്തി.

ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യയുടെയും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെയും വലിയ പ്രതീകമാണ് തേജസ് എന്ന് ജാപ്പനീസ് സേനാ മേധാവി മൊരിറ്റ പ്രശംസിച്ചു. അതേസമയം, വലിയ തോതിൽ തേജസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ആഗോളതലത്തിലുള്ള സപ്ലൈ ചെയിൻ പ്രശ്നങ്ങൾ ചില ഡെലിവറികളെ ബാധിച്ചിട്ടുണ്ടെന്ന് എയർ ചീഫ് മാർഷ്മാൻ എ.പി. സിംഗ് വ്യക്തമാക്കി.

അത്യാധുനിക തേജസ് എം.കെ-2 വിന്റെ വികസനം ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തെയും ഗവേഷണങ്ങളെയും കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ വരെ നീളുന്ന ഈ സംയുക്ത വ്യോമാഭ്യാസം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും.

Japanese F-2A fighter jets land in India for the historic Veer Guardian 2026 air exercise in Jodhpur, as IAF and Japanese Air Force chiefs fly together in the indigenous Tejas.

Share.
Leave A Reply

Exit mobile version