രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കരിയറിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോയ അദ്ദേഹം അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നേടിയ മിന്നും സെഞ്ച്വറിയിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. 214 കോടി രൂപയാണ് രോഹിത് ശർമ്മയുടെ ആസ്തി.

ഐപിഎൽ വരുമാനമാണ് രോഹിത്തിന്റെ സമ്പാദ്യത്തിൽ വലിയ പങ്കുവഹിക്കുന്നത്. മുംബൈ ഇന്ത്യൻസ് താരമായ അദ്ദേഹം 2022 മുതൽ ഒരു സീസണിൽ 16 കോടിവെച്ച് ഐപിഎൽ വരുമാനം നേടുന്നു. കരിയറിൽ ഉടനീളം അദ്ദേഹം ഐപിഎല്ലിൽ നിന്നുമാത്രം 174 കോടി രൂപ സമ്പാദിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ ബിസിസിഐയുടെ ഗ്രേഡ് കരാറിൽ എ പ്ലസ് വിഭാഗത്തിലാണ് രോഹിത് ഉൾപ്പെടുന്നത്.

ഇതിലൂടെ 7 കോടി രൂപയാണ് വാർഷിക വരുമാനമായി അദ്ദേഹത്തിനു ലഭിക്കുന്നത്. ശമ്പളത്തിന് പുറമേ മാച്ച് ഫീയിൽ നിന്നും രോഹിത് പണം സമ്പാദിക്കുന്നു. ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷം രൂപ, ഓരോ ഏകദിന മത്സരത്തിനും 6 ലക്ഷം രൂപ എന്നിങ്ങനെയാണ് അദ്ദേഹത്തിന് മാച്ച് ഫീയായി ലഭിക്കുന്നത്.

ബ്രാൻഡിങ്ങിലൂടെയും രോഹിത് വൻ തുക സമ്പാദിക്കുന്നുണ്ട്. അഡിഡാസ്, ഓക്ലി തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ ആയ രോഹിത് ശർമ ഇതിലൂടെ വർഷത്തിൽ ഏഴ് കോടിയോളം രൂപ നേടുന്നു. മുംബൈയിൽ 30 കോടി രൂപ വിലമതിക്കുന്ന ആഢംബര അപാർട്ട്‌മെന്റ് രോഹിത്തിന് സ്വന്തമാണ്. ആഢംബര കാറുകളോടുള്ള രോഹിതിന്റെ ഇഷ്ടവും വളരെ പ്രസിദ്ധമാണ്. സ്‌കോഡ ലോറ, ടൊയോട്ട ഫോർച്യൂണർ, ബിഎംഡബ്ല്യു എക്‌സ് 3, മെഴ്‌സിഡേഴ്സ് ജിഎൽഎസ് 400 ഡി തുടങ്ങിയ നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
Rohit Sharma’s net worth exceeds Rs 214 crore, driven by IPL earnings, BCCI contracts, brand endorsements, real estate investments, and luxury assets. Explore his lavish lifestyle.