തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ ടെർമിനലിൽ നിന്ന് വിമാനങ്ങളിലേക്കും തിരിച്ചും എത്തിക്കാൻ ഇലക്ട്രിക് ബസുകൾ. വിമാനത്താവളത്തെ പരിസ്ഥിതി സൗഹൃാർദപരമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇൻഡിഗോ എയർലൈൻസുമായി ചേർന്നാണ് നാല് ഇ-പാസഞ്ചർ കോച്ചുകൾ എത്തിയിരിക്കുന്നത്.

ഒരേസമയം 35 യാത്രക്കാരെ കൊണ്ടുപോകാൻ സൗകര്യമുള്ള കോച്ചുകൾ ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കായി ഉപയോഗിക്കും.
എയർപോർട്ടിലെ മറ്റു ഗ്രൗണ്ട് ഹാൻഡ്ലിങ് വാഹനങ്ങളും വൈകാതെ ഇ-കോച്ചുകളായി മാറ്റുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന 18 വാഹനങ്ങൾ മാറ്റി അടുത്തിടെ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവന്നിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിസ്ഥിതി സൗഹാർദ ഗതാഗതം സ്വീകരിക്കുന്ന ആദ്യ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഇൻഡിഗോ പ്രതിനിധി പറഞ്ഞു. 4 ഇലക്ട്രിക് കോച്ചുകൾ പുറത്തിറക്കി ഇൻഡിഗോ ഹരിത മാതൃക സൃഷ്ടിക്കുകയാണ്.
ഇതിലൂടെ സ്കോപ്പ് 3 എമിഷൻ കുറച്ച് ACA 4+ ട്രാൻസിഷൻ സർട്ടിഫിക്കേഷനിലേക്ക് ഇൻഡിഗോയെ നയിക്കാനാകുമെന്നും ഇൻഡിഗോ പ്രതിനിധി കൂട്ടിച്ചേർത്തു.
Thiruvananthapuram Airport, in partnership with IndiGo Airlines, introduced four electric buses for passenger transport, supporting eco-friendly initiatives. Each bus carries 35 passengers for domestic and international flights. The airport plans to replace more ground-handling vehicles with electric alternatives. IndiGo aims to cut Scope 3 emissions and achieve ACA 4+ transition certification.