ലോകത്തിലെ ഏറ്റവും നീളം കൂടിയ എൽപിജി പൈപ്പ്‌ലൈനുമായി ഇന്ത്യ. രാജ്യത്തെ പൊതുമേഖലാ എണ്ണശുദ്ധീകരണശാലകൾ നിർമിക്കുന്ന പൈപ്പ്ലൈൻ ജൂണിൽ പൂർണ്ണമായും കമ്മീഷൻ ചെയ്യും. ഇന്ധന ഗതാഗത ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും വികസനം സഹായകരമാകും. 1.3 ബില്യൺ ഡോളറിന്റെ പദ്ധതി ഇന്ത്യയിലെ എൽപിജി രംഗത്തെ സുപ്രധാന വികസനമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പൈപ്പ്‌ലൈൻ ഡയറക്ടർ എൻ. സെന്തിൽ കുമാർ പറഞ്ഞു. എൽപിജി ഒരു കൺവെയർ ബെൽറ്റിൽ ഇടുന്നത് പോലെ എളുപ്പമായിരിക്കും പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ചേർന്ന് IHB എന്ന സംയുക്ത സംഘം രൂപീകരിച്ചിരുന്നു. ഗുജറാത്തിലെ കണ്ട്ല മുതൽ യുപിയിലെ ഗോരഖ്പൂർ വരെ 2,800 കിലോമീറ്ററാണ് പൈപ്പ്ലൈനിന്റെ നീളം. പ്രതിവർഷം ഏകദേശം 8.3 ദശലക്ഷം ടൺ എൽപിജി എത്തിക്കാനാകും. ഇത് ഇന്ത്യയുടെ മൊത്തം ഡിമാൻഡിന്റെ 25% ആണ്. ആദ്യ ഘട്ടം മാർച്ചിൽ കമ്മീഷൻ ചെയ്യപ്പെടുമെന്നും ഈ വർഷം മധ്യത്തോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും സംയുക്ത സംരംഭത്തിന്റെ ചെയർമാൻ കൂടിയായ സെന്തിൽ കുമാർ പറഞ്ഞു.
പദ്ധതി യാഥാർത്ഥ്യമാകുന്നതോട എൽപിജിയുമായി സഞ്ചരിക്കുന്ന നിരവധി ട്രക്കുകൾ ആവശ്യമില്ലാതെ വരും. ഇതിലൂടെ റിഫൈനറികളിൽ നിന്ന് ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് ഇന്ധനം കൊണ്ടുപോകുമേപോഴുള്ള അപകട സാധ്യത കുറയ്കാകം. കഴിഞ്ഞ മാസം കോയമ്പത്തൂരിൽ ടാങ്കർ മറിഞ്ഞ് നിരവധി നാശനഷ്ടമുണ്ടായി. ഡിസംബറിൽ ജയ്പൂരിൽ ഇന്ത്യൻ ഓയിലിന്റെ ട്രക്ക് അപകടത്തിൽ 20 പേർ മരിച്ചിരുന്നു.
India is set to fully commission the world’s longest LPG pipeline by June, enhancing safety and reducing transportation costs. The $1.3 billion project will streamline fuel supply across the country.