Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹24,000 കോടി ആസ്തിയുള്ള ഇന്ത്യക്കാരി
News Update

₹24,000 കോടി ആസ്തിയുള്ള ഇന്ത്യക്കാരി

ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വംശജനായ കോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകളായ വസുന്ധര ഓസ്വാളിന്റെ അറസ്റ്റ് വാർത്ത ശ്രദ്ധ പിടിച്ചുപറ്റി. വസുന്ധര ആഴ്ചകളോളം ഉഗാണ്ടൻ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ഈ സംഭവത്തോടെ സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഓസ്വാൾ കുടുംബം വാർത്തകളിൽ നിറയുകയാണ്.
News DeskBy News Desk2 March 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏതാനും മാസങ്ങൾക്ക് മുമ്പ് ഉഗാണ്ടയിൽ ഇന്ത്യൻ വംശജനായ കോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകളായ വസുന്ധര ഓസ്വാളിന്റെ അറസ്റ്റ് വാർത്ത ശ്രദ്ധ പിടിച്ചുപറ്റി. വസുന്ധര ആഴ്ചകളോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. സമ്പന്നരും സ്വാധീനമുള്ളവരുമായ ഒരു കുടുംബത്തിൽ പെട്ടയാളായിരുന്നിട്ടും അവർക്ക് ജയിലിൽ കഴിയേണ്ടിവന്നു. ഈ സംഭവത്തോടെ സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഓസ്വാൾ കുടുംബം വാർത്തകളിൽ നിറയുകയാണ്.

മുകേഷ് മെനാരിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് വസുന്ധര ഓസ്വാൾ പൊലീസ് കസ്റ്റഡിയിലായത്. ആരോപണങ്ങൾ തെറ്റാണെന്നും ഉഗാണ്ടൻ അധികാരികൾ തങ്ങളുടെ ബിസിനസ് എതിരാളികളുമായി ചേർന്ന് വസുന്ധരയെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഓസ്വാൾ കുടുംബം വാദിച്ചു. തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട മുകേഷ് മെനാരിയ ടാൻസാനിയയിൽ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനാണെന്നും അവർ പ്രസ്താവിച്ചു. വസുന്ധരയെ ഉഗാണ്ടൻ ഉദ്യോഗസ്ഥർ മോചിപ്പിക്കാൻ വിസമ്മതിച്ചതോടെ മൂന്നാഴ്ച അവർക്ക് ജയിലിൽ കഴിയേണ്ടി വന്നു.

സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ഇന്ത്യൻ കോടീശ്വരൻ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളും അടുത്തിടെ ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളിൽ ഒന്ന് വാങ്ങിയിരുന്നു. 1,649 കോടി രൂപ വിലയുള്ള ആഢംബര ബംഗ്ലാവാണ് ഇവർ വാങ്ങിയത്. ഇപ്പോൾ 26 വയസ്സുള്ള വസുന്ധര ഓസ്വാൾ തന്റെ പിതാവിന്റെ ബിസിനസ് സംരംഭങ്ങളിൽ സജീവമാണ്.

സമ്പത്തിനൊപ്പം ഓസ്വാൾ കുടുംബത്തിന് വിവാദങ്ങളുടേയും നീണ്ട ചരിത്രമുണ്ട്. സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതിനുമുമ്പ് അവർ ഓസ്‌ട്രേലിയയിലാണ് താമസിച്ചിരുന്നത്. നികുതി തട്ടിപ്പും വായ്പാ സംബന്ധമായ അഴിമതികളും കാരണമാണ് അവർക്ക് ഓസ്ട്രേലിയ വിടേണ്ടി വന്നത്. 768 കോടി രൂപയുടെ തട്ടിപ്പും നികുതി വെട്ടിപ്പുമാണ് പങ്കജ് ഓസ്വാളിന്റേയും ഭാര്യയുടേയും പേരിൽ ആരോപിക്കപ്പെട്ടത്. ഇവരുടെ കമ്പനിയായ ബർറപ്പ് ഹോൾഡിംഗ്സ് ഓസ്‌ട്രേലിയയിൽ ദശലക്ഷക്കണക്കിന് ഡോളർ ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്.

നിയമപ്രശ്നങ്ങൾ വർദ്ധിച്ചതോടെ അവർ രാജ്യം വിട്ടു. 3 ബില്യൺ ഡോളറാണ് (ഏകദേശം 24,000 കോടി രൂപ) പങ്കജ് ഓസ്വാളിന്റെ ആസ്തി. സ്വകാര്യ ജെറ്റ്, ആഢംബര കാറുകൾ എന്നിവ സ്വന്തമായുള്ള അദ്ദേഹം ആഡംബരപൂർണ്ണമായ ജീവിതശൈലി ആസ്വദിക്കുന്നു.

Vasundhara Oswal, daughter of billionaire Pankaj Oswal, was arrested in Uganda in October 2023 over alleged kidnapping and murder charges. However, the accusations were later questioned as the victim was found alive. Learn more about the Oswal family’s legal history and business empire.

banner business channeliam India Oswal family controversies Pankaj Oswal net worth Vasundhara Oswal arrest
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil