മഹാരാഷ്ട്രയിൽ സോളാർ ഇലക്ട്രിക് ടൂറിസ്റ്റ് ബോട്ടുമായി കേരളം ആസ്ഥാനമായുള്ള മറൈൻടെക് കമ്പനി നവാൾട്ട് (Navalt). കമ്പനിയുടെ Marsel സീരീസിലുള്ള ബോട്ടുകൾ നാഗ്പ്പൂരിലെ പെഞ്ച് ടൈഗർ റിസേർവിലാണ് പ്രവർത്തന സജ്ജമായത്. വന്യജീവി മേഖലകൾ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് സോളാർ ബോട്ടുകൾ മികച്ച മാതൃകയാണെന്ന് നവാൾട്ട് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു.
മഹാരാഷ്ട്രയ്ക്കു വേണ്ടിയുള്ള നവാൾട്ടിന്റെ 33ാമത് സോളാർ ഇലക്ട്രിക് ബോട്ട് ആണിത്. വന്യജീവികളെ ശല്യപ്പെടുത്താതെ വിനോദസഞ്ചാരികൾക്ക് അസാധാരണമായ അനുഭവം നൽകാൻ നിശബ്ദമായി പ്രവർത്തിക്കുന്ന ബോട്ടുകളിലൂടെ സാധിക്കും. തുറന്ന തരത്തിലുള്ള ബോട്ടാണ് മെർസൽ സീരീസിലുള്ളത്. യാത്രക്കാർക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ സുഖപ്രദമായ ഇരിപ്പിടങ്ങൾ അടക്കം ഒരുക്കിയിട്ടുണ്ട്-സന്ദിത് പറഞ്ഞു.
24 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമുള്ള അത്യാധുനിക ബോട്ടിൽ രണ്ട് സ്വതന്ത്ര ബാറ്ററി പായ്ക്കുകളാണ് പ്രവർത്തിക്കുന്നത്. ഓരോ ബാറ്ററി പായ്ക്കിനും 20 kWh ശേഷിയുണ്ട്. നവാൾട്ടിന്റെ മാക്കോ ഫ്യൂറി പോഡുകൾ ഘടിപ്പിച്ച ആദ്യ ബോട്ട് കൂടിയാണിത്.
Kerala-based marine tech company Navalt has launched its 33rd solar electric boat in Maharashtra, enhancing wildlife tourism with eco-friendly, silent operations. Learn more about the Marcel series in Pench Tiger Reserve.