ഇന്ത്യൻ കോടീശ്വരനായ ഗൗതം അദാനിക്ക് എഫ്എംസിജി ഉൾപ്പെടെ നിരവധി മേഖലകളിൽ സാന്നിധ്യമുണ്ട്. അദാനിയുടെ എഫ്എംസിജി സംരംഭമായ അദാനി വിൽമർ ലിമിറ്റഡ് (AWL) ജിഡി ഫുഡ്സ് മാനുഫാക്ചറിങ് ലിമിറ്റഡ് ഏറ്റെടുക്കുക്കുകയാണ്.

സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഗ്രൂപ്പുമായി ചേർന്നുള്ള അദാനിയുടെ എഡ്ബ്ല്യുഎൽ 603 കോടി രൂപയ്ക്കാണ് ജിഡി ഫുഡ്സ് ഏറ്റെടുക്കുക. ജിഡി ഫുഡ്സ് മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.

ടോപ്സ് ബ്രാൻഡിന് കീഴിൽ അച്ചാറുകൾ, സോസുകൾ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയാണ് ജിഡി ഫുഡ്സ്. നിലവിൽ ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ അദാനി വിൽമർ ഭക്ഷ്യ എണ്ണകളും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും വിൽക്കുന്നുണ്ട്. ഒന്നിലധികം ഘട്ടങ്ങളിലായാണ് ഏറ്റെടുക്കൽ നടക്കുക.

ആദ്യ ഘട്ടത്തിൽ 80 ശതമാനം ഓഹരികളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാക്കി 20 ശതമാനം ഓഹരികളും ഏറ്റെടുക്കും. പതിവ് ക്ലോസിംഗ് വ്യവസ്ഥകൾ പാലിച്ചായിരിക്കും ഏറ്റെടുക്കൽ. ആദ്യ ഘട്ടം 60 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നാണ് റിപ്പോർട്ട്.
Adani Wilmar acquires GD Foods Manufacturing for Rs 603 crore to strengthen its FMCG portfolio. The deal includes the popular Tops brand, expanding AWL’s market presence.