ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ ലഭിച്ച നിക്ഷേപവാഗ്ദാനങ്ങളിൽ 60 ശതമാനമെങ്കിലും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉച്ചകോടിയിൽ ലഭിച്ച ഒരു ലക്ഷം കോടിയിലധികം നിക്ഷേപക നിർദേശങ്ങളിൽ 60 ശതമാനത്തോളം പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

കേരളം നിക്ഷേപക സൗഹൃദമല്ല എന്ന ധാരണ വസ്തുതാ വിരുദ്ധമാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പണിമുടക്കുകൾ അടക്കമുള്ളവ കേരളത്തിൽ കുറവാണ്. തമിഴ്നാട്ടിൽ 28 ശതമാനം പണിമുടക്കും മഹാരാഷ്ട്രയിൽ 17 ശതമാനം പണിമുടക്കും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേരളത്തിൽ ഇത്തരം കാര്യങ്ങൾ താരതമ്യേന കുറവാണ്.

ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്പ് യാർഡിൽ റെക്കോർഡ് സമയം കൊണ്ട് നിർമിക്കാനായതെല്ലാം കേരളത്തിന്റെ നിർമാണ രംഗത്തെ വളർച്ചയുടെ തെളിവാണ്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടും കേരളത്തെ തീവ്ര ട്രേഡ് യൂണിയൻ നിയന്ത്രണത്തിലുള്ള സംസ്ഥാനമായി ചിത്രീകരിക്കുന്നത് ദുരുദ്ദേശപരമാണെന്ന് മന്ത്രി പറഞ്ഞു.

ആകെ 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ് ഇൻവെസ്റ്റ് കേരളയിലൂടെ സംസ്ഥാനം നേടിയത്. ഇവയിൽ അദാനിയുടെ വിഴിഞ്ഞം തുറമുഖം, തിരുവന്തപുരം വിമാനത്താവളം തുടങ്ങിയവയുമായി ബന്ധപ്പെട്ട 30000 കോടി രൂപയുടെ നിക്ഷേപ നിർദേശമാണ് പ്രധാനം. ലുലു ഗ്രൂപ്പ്, യുഎഇ ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളും വൻ നിക്ഷേപ വാഗ്ദാനം നൽകിയിട്ടുണ്ട്. 

Kerala Industries Minister P. Rajeeve said the state plans to make 60% of the investments from the Invest Kerala Summit real. He told CNBC that out of ₹1 lakh crore in proposals, 60% will be turned into projects. He said Kerala is investor-friendly, with fewer strikes than Tamil Nadu and Maharashtra. He also pointed to Kerala’s progress, like the fast building of INS Vikrant at Cochin Shipyard. The summit received ₹1.52 lakh crore in investment proposals, including major projects from Adani’s Vizhinjam Port, Trivandrum Airport, Lulu Group, and UAE-based Sharaf Group.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version