പ്രാദേശിക വ്യോമഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 28,840 കോടി രൂപയുടെ ‘ഉഡാൻ 2.0’ (UDAN 2.0) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത പത്ത് വർഷത്തേക്ക് വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ രാജ്യത്തുടനീളം 100 പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള എയർസ്ട്രിപ്പുകളെ വിമാനത്താവളങ്ങളാക്കി മാറ്റുന്നതിനൊപ്പം ടയർ-2, ടയർ-3 നഗരങ്ങളിലെ വിനോദസഞ്ചാരം, വ്യാപാരം, ആരോഗ്യം എന്നിവയ്ക്ക് പുത്തൻ ഉണർവ് നൽകാനും പദ്ധതി സഹായിക്കും.

28840 കോടിയുടെ 'ഉഡാൻ 2.0' പദ്ധതിയുമായി കേന്ദ്രം | UDAN 2.0 Scheme

‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഉഡാൻ 2.0 മുൻഗണന നൽകുന്നു. ഇതിനായി 400 കോടി രൂപ പ്രത്യേകം അനുവദിച്ചു. എച്ച്എഎൽ ദ്രുവ് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും ഉൾപ്പെടെയുള്ളവ പ്രാദേശിക സർവീസുകൾക്കായി ഉപയോഗിക്കും. വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി (O&M) പ്രതിവർഷം 3 കോടി രൂപ വരെ ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

Cabinet clears UDAN 2.0 with a ₹28,840 crore outlay. The 10-year plan targets 100 new airports and prioritizes HAL Dhruv and Dornier aircraft for regional flight.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version