കേരളത്തിന്റെ സ്റ്റാർട്ടപ് മികവിനെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ സ്റ്റാർട്ടപ് ജിനോം എന്ന കമ്പനിക്ക് സർക്കാർ നാൽപ്പത്തിയെണ്ണായിരം ഡോളർ നൽകിയതായി ആരോപണം ഉയർന്നിരുന്നു. ഈ തുക കൈപ്പറ്റിയാണ് സ്റ്റാർട്ടപ്പ് ജിനോം കേരളം ഈ മേഖലയിൽ 254 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട് നൽകിയത് എന്നായിരുന്നു ആരോപണം. ഈ ആരോപണത്തിലൂടെയും വിവാദത്തിലൂടെയും ആഗോള സ്റ്റാർട്ടപ് വളർച്ചയെക്കുറിച്ച് റിപ്പോർട്ട് നൽകുന്ന കമ്പനിയായ സ്റ്റാർട്ടപ്പ് ജിനോം വാർത്തയിൽ ഇടം പിടിക്കുകയാണ്.

ലോകത്തിലെ തന്നെ മുൻനിര ഇന്നൊവേഷൻ ഇക്കോസിസ്റ്റം വികസന സ്ഥാപനമാണ് യുഎസ്സിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ് ജിനോം. ഡൽഹി ആസ്ഥാനമായാണ് സ്റ്റാർട്ടപ്പ് ജിനോം ഇന്ത്യയുടെ പ്രവർത്തനങ്ങൾ. 55ലധികം രാജ്യങ്ങളിലായി 160ലധികം സാമ്പത്തിക, നവീകരണ മന്ത്രാലയങ്ങളുമായും പൊതു/സ്വകാര്യ ഏജൻസികളുമായും സ്റ്റാർട്ടപ്പ് ജിനോം പ്രവർത്തിച്ചിട്ടുണ്ട്.
ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട്, എപെക്സ് നേഷൻസ് റിപ്പോർട്ട്, സ്കെയിൽ അപ്പ് റിപ്പോർട്ട് തുടങ്ങിയവയാണ് സ്റ്റാർട്ടപ് ജിനോം തയ്യാറാക്കുന്ന പ്രധാന റിപ്പോർട്ടുകൾ.
Allegations arise over Kerala government paying $48,000 to Startup Genome for a report on startup excellence, claiming 254% sector growth. Get insights into the controversy.