മൂന്നു കോടി രൂപയുടെ സീഡ് ഫണ്ടിങ് നേടി കൊച്ചി ആസ്ഥാനമായുള്ള വിമൺസ് ഹെൽത്ത് സ്റ്റാർട്ടപ്പ് ഫെമിസേഫ് (Femisafe). ജെയിൻ യൂനിവേർസിറ്റി, കേരള ഏയ്ഞ്ചൽ നെറ്റ് വർക്ക് എന്നീ നിക്ഷേപകർ ഉൾപ്പെടുന്ന ഫണ്ടിങ് റൗണ്ടിലാണ് സ്ത്രീകളിൽ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഫെമിസേഫ് ഫണ്ടിങ് നേടിയത്. സപ്ലൈ ചെയിൻ, പ്രൊഡക്റ്റ് ഡെവലപ്മെന്റ് എന്നീ മേഖലകൾ കൂടുതൽ ശക്തമാക്കാൻ ഫണ്ടിങ് ഉപയോഗിക്കുമെന്നും ഫെംടെക് അഥവാ ഫീമെയിൽ ടെക്നോളജി രംഗത്ത് വ്യാപനം സാധ്യമാക്കുമെന്നും ഫെമിസേഫ് പ്രതിനിധികൾ അറിയിച്ചു.

ആർത്തവം, ലൈംഗിക ആരോഗ്യം എന്നിവയെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റി സ്ത്രീജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ഫെമിസേഫിന്റെ ലക്ഷ്യം. ഫണ്ടിങ്ങിലൂടെ ക്യൂകൊമേർസ് രംഗത്ത് സാന്നിദ്ധ്യം വിപുലപ്പെടുത്തി വിപണി പ്രാതിനിധ്യം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

കാഞ്ഞങ്ങാട് സ്വദേശിയായ നസീഫ് നാസർ, ഭാര്യ നൗറീൻ ആയിഷ എന്നിവർ ചേർന്ന് 2021ലാണ് ഫെമിസേഫ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആർത്തവ കപ്പുകൾ ഓൺലൈലിലൂടെ ലഭ്യമാക്കിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. നിലവിൽ സ്ത്രീകൾക്കുള്ള ഗ്രൂമിങ് പ്രൊഡക്റ്റ്സ്, ഇന്റിമേറ്റ് കെയർ ഉത്പന്നങ്ങൾ എന്നിവയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

FemiSafe secures ₹3 crore in funding from Jain University, Kerala Angel Network, and others to expand Q-commerce, improve product development, and boost women’s wellness innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version