അംബാനി വിവാഹത്തിന് ശേഷം ബ്രേക്ക് എടുത്ത് ഫോട്ടോഗ്രാഫർ

അനന്ത് അംബാനിയുടേയും രാധിക മർച്ചന്റിന്റേയും മാസങ്ങൾ നീണ്ട വിവാഹ ആഘോഷ ചിത്രീകരണത്തിന് ശേഷം ആറു മാസത്തെ ഇടവേള എടുത്തതായി പ്രമുഖ വെഡ്ഢിങ് ഫോട്ടോഗ്രാഫർ ജോസഫ് രാധിക്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ ‘ദി വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ’ എന്ന സെഷനിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അത്രയ്ക്കും അവിശ്വസനീയമായ ആഢംബരങ്ങൾക്കാണ് താൻ വിവാഹാഘോഷ ചിത്രീകരണ വേളയിൽ സാക്ഷിയായതെന്നും അതിൽ നിന്നും കരകയറാനാണ് ആറു മാസത്തോളം ഇടവേള എടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനുശേഷം ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കുന്നത് കൾച്ചർ ഷോക്ക് ആയിരുന്നേനെ. ‘വിവാഹം’ എന്ന പദത്തിന്റെ തന്നെ അർത്ഥം മാറുന്നതായി തോന്നി, അത്രയ്ക്ക് അവിശ്വസനീമായ അനുഭവമായിരുന്നു അത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ അംബാനി വിവാഹത്തിന്റെ ഹൃദ്യമായ കാഴ്ച ചിത്രങ്ങളായും വീഡിയോകളായും ഏവരിലും എത്തി. എന്നാൽ ആരും കാണാത്തതും പുറത്തുവിടാത്തതുമായ ഫോട്ടോകളുടെ ശേഖരം ഇപ്പോഴും കൈവശമുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

Renowned photographer Joseph Radhik took a six-month break after capturing Anant Ambani and Radhika Merchant’s lavish wedding, sharing unseen photos and gaining global recognition.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version