സംസ്ഥാനത്തിന് അർഹതയുള്ള 12000 കോടി രൂപ ഈ മാസം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം. മാർച്ച് 12ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉന്നയിക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ ഈ തുക കിട്ടിയില്ലെങ്കിൽ കേരളം ചിലവുകൾ നേരിടാനാകാതെ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോർട്ട്. ഇതിനായി അനുമതി നേടാൻ സംസ്ഥാന ധനവകുപ്പ് പ്രതിനിധികൾ ഡൽഹിയിലും ചർച്ച നടത്തുന്നുണ്ട്.

വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി 6250 കോടി രൂപ, പങ്കാളിത്ത പെൻഷൻനുമായി ബന്ധപ്പെട്ട് 6000 കോടി രൂപ എന്നിങ്ങനെ കേരളത്തിന് കടമെടുക്കാൻ അർഹതയുണ്ട് എന്നാണ് സംസ്ഥാനത്തിന്റെ വാദം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇത്തരത്തിൽ വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടത് നിർദേശപ്രകാരമാണ് കേരളത്തിന് കടമെടുപ്പിന്റെ അവസാനഘടുവായ 13500 കോടി രൂപ അനുവദിച്ചത്. ഇത്തവണയും കേന്ദ്രം ഇത് വൈകിപ്പിക്കുന്നതായി കേരളം പരാതി ഉന്നയിക്കുന്നു. തുക എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ ഉപകാരപ്പെടില്ല എന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.
Kerala has asked the Centre for approval to borrow ₹12,000 crore this month to meet financial needs. CM Pinarayi Vijayan will discuss this with Union Finance Minister Nirmala Sitharaman on March 12. The state says it qualifies for ₹6,250 crore for power sector reforms and ₹6,000 crore for the pension scheme. Kerala warns that delays could cause financial issues. Finance officials are in Delhi to push for quick approval.