‘പിങ്ക് വിപ്ലവത്തിന്’ വഴിയൊരുക്കി ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോ ജീവനക്കാരിൽ പകുതിയും സ്ത്രീകളാണെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു.

ആകെയുള്ള 1,467 ജീവനക്കാരിൽ പകുതിയോളം സ്ത്രീകളാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലും മുന്നിലുള്ള കെഎംആർഎൽ ഉൾക്കൊള്ളലിന്റെയും സ്വീകാര്യതയുടെയും സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ മികച്ച ചുവടുവയ്പ്പാണ് നടത്തിയിട്ടുള്ളതെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു.

ആകെ 723 വനിതാ ജീവനക്കാരിൽ 20 ശതമാനം ഉന്നത തസ്തികകളും സ്ത്രീകൾ വഹിക്കുന്നു. 247 പേരടങ്ങുന്ന സുരക്ഷാ സംഘത്തിൽ 71 പേർ സ്ത്രീകളാണ്. 60 ട്രെയിൻ ഓപ്പറേറ്റർമാരിൽ 47% പേരും മെട്രോ ട്രെയിനുകൾ സമർത്ഥമായി പൈലറ്റ് ചെയ്യുന്ന സ്ത്രീകളാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സ്ഥാപനങ്ങളിലൊന്ന് എന്ന നിലയിൽ എല്ലാ തലങ്ങളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിന് കെഎംആർഎൽ പ്രതിജ്ഞാബദ്ധരാണ്-പ്രതിനിധി കൂട്ടിച്ചേർത്തു.
Kochi Metro Rail Limited (KMRL) celebrates its ‘Pink Revolution’ with 50% women employees, empowering women in senior roles and metro operations.