ബ്ലൂം വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 35 കോടി രൂപ (ഏകദേശം 4.2 മില്യൺ യുഎസ് ഡോളർ) സമാഹരിച്ച് ട്രാവൽ ഹോസ്റ്റൽ ബ്രാൻഡായ ഗോസ്റ്റോപ്‌സ് ( goStops ). 1ക്രൗഡ് ആയിരുന്നു ഫണ്ടിങ്ങിലെ കോ ലീഡ് ഇൻവെസ്റ്റർമാർ. 2014ൽ സ്ഥാപിതമായ കമ്പനിയാണ് ഗോസ്റ്റോപ്സ്. കമ്പനിയുടെ വ്യാപനത്തിനായി വേണ്ട നടപടികൾക്ക് ഫണ്ടിങ് പ്രയോജനപ്പെടുത്തുമെന്ന് ഗോസ്റ്റോപ്സ് സ്ഥാപകയും സിഇഓയുമായ പല്ലവി അഗർവാൾ അറിയിച്ചു.

നിക്ഷേപകർക്ക് തങ്ങളുടെ ബ്രാൻഡിലുള്ള വിശ്വാസമാണ് ഫണ്ടിങ്ങിലൂടെ പ്രകടമാകുന്നത്. ഈ നിക്ഷേപക പിന്തുണയോടെ ഗോസ്റ്റോപ്സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച യൂത്ത് ട്രാവൽ ബ്രാൻഡാക്കി മാറ്റും. നിലവിൽ 2500 ആണ് ഗോസ്റ്റോപ്സിന്റെ ബെഡ് കപ്പാസിറ്റി. ഇത് 10000 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ 100 ഇടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പല്ലവി പറഞ്ഞു.
GoStops is transforming budget travel in India by offering vibrant, community-driven hostels designed for young travelers. With plans to expand to 100 locations, GoStops is redefining affordable stays.