പുതിയ സ്റ്റാർട്ടപ്പുമായി ഫ്ലിപ്കാർട്ട് സഹസ്ഥാപകനും മുൻ സിഇഓയുമായ ബിന്നി ബൻസാൽ (Binny Bansal). ഫ്രാഞ്ചൈസി ബിസിനസ് പോർട്ട്‌ഫോളിയോകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒപ്ട്ര (Opptra) എന്ന പുതിയ സ്റ്റാർട്ടപ്പ് ആണ് അദ്ദേഹം ആരംഭിച്ചിരിക്കുന്നത്. കൺസ്യൂമർ ബ്രാൻഡുകളെ വികസനത്തിൽ സഹായിക്കുകയാണ് ഒപ്ട്രയുടെ ലക്ഷ്യം.

ആഴത്തിലുള്ള മാർക്കറ്റ് വൈദഗ്ദ്ധ്യം, അത്യാധുനിക സാങ്കേതികവിദ്യ, ശക്തമായ വിതരണ ശൃംഖല എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒപ്ട്ര ഏഷ്യൻ ബ്രാൻഡുകൾക്കായി പ്രവർത്തിക്കുമെന്ന് ബിന്നി ബൻസാൽ പറഞ്ഞു. പല ഉപഭോക്തൃ ബ്രാൻഡുകൾക്കും ആഗോളതലത്തിൽ വികസിക്കാനുള്ള കഴിവുണ്ട്, പക്ഷേ പുതിയ വിപണികൾ നാവിഗേറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റീട്ടെയിൽ മേഖലയിൽ അടിസ്ഥാന സൗകര്യ, റെഗുലേറ്ററി വ്യത്യാസങ്ങൾ തുടങ്ങിയവ ഈ വ്യാപനത്തെ സങ്കീർണ്ണമാക്കുന്നു. ഏഷ്യ ഒപ്ട്രയെ സംബന്ധിച്ച് തുടക്കം മാത്രമാണെന്നും ലോകമെമ്പാടുമുള്ള ബ്രാൻഡുകൾക്കായി പ്രവർത്തിക്കുക എന്നതാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

Flipkart co-founder Binny Bansal launches Opptra, a startup helping brands expand globally through a franchise-based model, AI-driven localization, and a centralized supply chain.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version