മുഖ്യമന്ത്രിക്കൊപ്പം ഗവർണർ, പുതുചരിത്രമെഴുതി ആര്‍ലേക്കര്‍

കേരളം-കേന്ദ്ര ബന്ധത്തിൽ പുതുചരിത്രമെഴുതി സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തന്റെ മുൻഗാമികളായ ഗവർണർമാരെല്ലാം സംസ്ഥാനവുമായി തുറന്ന പോരിനു തന്നെ മുതിർന്നുകൊണ്ടിരുന്നപ്പോൾ നയതന്ത്രത്തിന്റെ വ്യത്യസ്ത പാതയുമായി രാജേന്ദ്ര ആർലേക്കർ വേറിട്ടു നിൽക്കുന്നു. ന്യൂഡല്‍ഹി കേരള ഹൗസില്‍ കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ അത്താഴവിരുന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയും ഇതിന്റെ തെളിവാണ്.

പ്രോട്ടോക്കോൾ ചട്ടങ്ങൾ പോലും നോക്കാതെയാണ് കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്താൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം. ചർച്ചയിൽ വയനാട് ദുരന്ത ബാധിതർക്കായി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. നേരത്തെ സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപിമാര്‍ക്കും രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ അത്താഴവിരുന്നൊരുക്കിയിരുന്നു.

സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കാന്‍ ഡൽഹിയിൽ എത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും ഗവർണർ വിരുന്നിലേക്ക് ക്ഷണിച്ചു. വിരുന്നിന് മുന്നോടിയായി നടന്ന യോഗത്തില്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ബോധവാനാണെന്നും രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഐക്യത്തോടെ മുന്നോട്ടു പോകണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.

ഇതിലൂടെ കേരളത്തിന്റെ പൊതുവികസന കാര്യങ്ങളില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ സീപനമാണ്  തനിക്കെന്ന് രാജേന്ദ്ര ആര്‍ലേക്കര്‍ നയം വ്യക്തമാക്കിയിരിക്കുകയാണ്. 

Kerala Governor Rajendra Vishwanath Arlekar is taking a new approach in state-central relations, focusing on diplomacy instead of conflict. Recently, he hosted a dinner at Kerala House in New Delhi and met Union Finance Minister Nirmala Sitharaman along with Chief Minister Pinarayi Vijayan. He also joined discussions on Kerala’s issues, including disaster relief for Wayanad, ignoring usual protocol. Earlier, he hosted a dinner for all Kerala MPs in Delhi. Arlekar stressed the need for unity in the state’s development, urging leaders to work together beyond politics. His approach is different from former Governor Arif Mohammed Khan’s, marking a shift in governance style.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version