പ്രമുഖ ഐടി കമ്പനി ഇൻഫോസിസിൽ കൂറ്റൻ ഓഹരി വാങ്ങി കമ്പനി സഹസ്ഥാപകനും മുൻ സിഇഒയുമായ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാൽ. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 494 കോടി രൂപയുടെ ഓഹരികളാണ് ശ്രുതി ഷിബുലാൽ വാങ്ങിയത്.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ പ്രകാരം ഇൻഫോസിസിന്റെ പ്രൊമോട്ടർമാരിൽ ഒരാളായ ശ്രുതി ഷിബുലാൽ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ 29,84,057 ഓഹരികളാണ് വാങ്ങിയത്. അതേസമയം എസ്.ഡി. ഷിബുലാലിന്റെ കുടുംബാംഗങ്ങളിൽ ഒരാളായ ഗൗരവ് മഞ്ചന്ദ ഇതേ വിലയ്ക്കും എണ്ണത്തിലുമുള്ള ഓഹരികൾ ഒഴിവാക്കിയതായും റിപ്പോർട്ട് ഉണ്ട്.

ഇക്കോ ഫ്രണ്ട്ലി ഡെസ്റ്റിനേഷൻ ആയ Tamara resorts and hotels ഡയറക്ടർ കൂടിയാണ് ശ്രുതി. ആലപ്പുഴയിലും കണ്ണൂരിലും അടക്കം ഇവയുടെ ഏഴോളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.

Shruti Shibulal, daughter of Infosys co-founder SD Shibulal, acquired 29.84 lakh Infosys shares worth ₹494 crore. Meanwhile, Infosys stock fell 2% amid IT sector concerns.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version