ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുത്തൻ ടെസ്ല കാർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്ല മോഡൽ എസ് കാറിന് സമീപം നിൽക്കുന്ന ട്രംപിന്റേയും മസ്കിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ട്രംപിനോട് ഐക്യദാർഢ്യം പുലർത്തുന്ന മസ്കിന്റെ ടെസ്ല കമ്പനി രാഷ്ട്രീയപരമായി അതിക്രമങ്ങളും മറ്റ് തിരിച്ചടികളും നേരിടുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യസ്നേഹം ഉള്ളവർ ടെസ്ല കാർ വാങ്ങണം എന്ന ട്രംപിന്റെ ആഹ്വാനമാണ് കാർ വങ്ങലിനേക്കാളും വലിയ ഹൈലൈറ്റ്.

അത് ചെയ്താൽ രാജ്യസ്നേഹമുണ്ടാകും, ഇത് ചെയ്താൽ രാജ്യദ്രോഹിയാകും എന്ന ചില നേതാക്കളുടെ സ്ഥിരം തന്ത്രമാണ് ട്രംപും ഇവിടെ പ്രയോഗിക്കുന്നത്. ട്രംപ് കാർ പരിശോധിക്കുന്ന വീഡിയോയും ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. അതിമനോഹരം എന്നുപറഞ്ഞാണ് ട്രംപ് മോഡൽ എസ്സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയത്. അതിലും മനോഹരമായ കാർ ട്രംപ് കാണാഞ്ഞിട്ടല്ല, പക്ഷേ അങ്ങനെയൊക്കെ പറഞ്ഞാലേ ഒരു ഗുമ്മുള്ളൂ. അത് കൊണ്ട് പറയുന്നു, കയറുന്നു. അത്രയേ ഉള്ളൂ. ട്രംപിന്റെ കാർ വാങ്ങലിനെ പരിഹസിച്ചും നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ കാണാം.

ഏകദേശം 80000 ഡോളർ വില വരുന്ന കാറാണ് ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനുശേഷം ടെസ്ലയുടെ ഓഹരി വില ഏകദേശം 48% കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ കാർ വാങ്ങൽ.
President Donald Trump purchased a red Tesla Model S in a rare public endorsement of Elon Musk’s company. The move comes as Tesla faces stock declines and political scrutiny.