ഇന്ത്യയിൽ സ്റ്റാർലിങ്കിന് എത്ര ചിലവ് വരും?

ബഹിരാകാശത്ത് നിന്ന് ഇന്ത്യയിലെ ഏറ്റവും വിദൂര കോണുകളിലേക്ക് പോലും അതിവേഗ ഇന്റർനെറ്റ് സേവനത്തിന് ഒരുങ്ങുകയാണ് സ്റ്റാർലിങ്ക്. കേബിൾ വഴി എത്താനാകാത്ത ഇടങ്ങളിലേക്ക് 200 Mbps വരെ വേഗതയുള്ള ഇന്റർനെറ്റ് എത്തിക്കുന്നതിലൂടെ സ്റ്റാർലിങ്ക് ഇന്ത്യൻ ഗ്രാമങ്ങളെ ശാക്തീകരിക്കും. എന്നാൽ സ്റ്റാർലിങ്കിന്റെ ഔദ്യോഗിക നിരക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഉപകരണങ്ങളും സേവന നിരക്കുകളും ഉൾപ്പെടെ ആദ്യ വർഷത്തെ ചിലവ് ₹1.58 ലക്ഷം വരെ വരും എന്ന് മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു.

റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികളുമായി സഹകരിച്ചാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനം നൽകുക. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിൽ 23 Mbps മുതൽ 100 Mbps വരെ വേഗതയുള്ള സ്റ്റാർലിങ്ക് സേവനത്തിന് 3500 രൂപ മുതലാണ് നിരക്ക്. വിദേശ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ത്യയിൽ ഉയർന്ന നികുതി ഉള്ളതിനാൽ രാജ്യത്തെ സ്റ്റാർലിങ്ക് പ്ലാനുകൾ ഭൂട്ടാനേക്കാൾ അൽപ്പം കൂടുതലായിരിക്കാൻ സാധ്യതയുണ്ട്.  

ഇലോൺ മസ്‌കിന്റെ LEO ഉപഗ്രഹങ്ങൾക്ക് 20-30 ms ലേറ്റൻസിയോടെ മിന്നൽ വേഗത്തിലുള്ള ഇന്റർനെറ്റ് നൽകാൻ കഴിയും. 600+ ms ലേറ്റൻസിയുള്ള നിലവിലെ സാറ്റലൈറ്റ് ഇന്റർനെറ്റിൽ നിന്ന് വ്യത്യസ്തമായി സ്റ്റാർലിങ്കിന്റെ ലോ ഓർബിറ്റ് ഫ്ലീറ്റ് കാലതാമസം വെറും മില്ലിസെക്കൻഡുകളായി കുറയ്ക്കുന്നു. എന്നാൽ കാലാവസ്ഥാ പ്രശ്‌നങ്ങൾ സിഗ്നലുകൾ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. സ്റ്റാർലിങ്കിന്റെ യഥാർത്ഥ പ്രകടനത്തെ ഇത് ഏത് രീതിയിൽ ബാധിക്കും എന്നത് കാത്തിരുന്ന് കാണണം.

Starlink is set to bring high-speed satellite internet to remote Indian villages with speeds up to 200 Mbps. Partnering with Jio and Airtel, Starlink aims to revolutionize connectivity, though pricing details are awaited.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version