ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃത്ഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാൻ. ചിത്രത്തിന്റെ റിലീസിനായി ദിവസങ്ങൾ മാത്രം അവശേഷിക്കേ അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും കൃത്യമായ അപ്ഡേറ്റ്സ് ഉണ്ടാകുന്നില്ല എന്ന വേവലാതിയിലാണ് നെറ്റിസൺസും ആരാധകരും. ടീസറിനും ക്യാരക്ടർ ലുക്ക് പോസ്റ്ററിനും ശേഷം ട്രെയിലർ അടക്കമുള്ള കൂടുതൽ പ്രൊമോഷനൽ മെറ്റീരിയലുകൾ ഒന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

പോസ്റ്ററുകൾ ഇല്ല, അഭിമുഖങ്ങളില്ല, പ്രൊമോഷനൽ പരിപാടികളില്ല, യാതൊരു വിധ അപ്ഡേറ്റ്സുമില്ല-മോളിവുഡിലെ ഏറ്റവും വലിയ ചിത്രം ഇറങ്ങാൻ ഇനി 14 ദിവസം മാത്രം എന്നാണ് നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഒരു ആരാധകൻ ഇത് സംബന്ധിച്ച് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

മാർച്ച് 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് ഒടുവിൽ ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. എന്നിട്ടും പ്രൊമോഷനൽ പരിപാടികൾ ഇല്ല എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. എന്നാൽ സിനിമ നല്ലതാണെങ്കിൽ യാതൊരു പ്രൊമോഷന്റേയും ആവശ്യമില്ല എന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗം ആരാധകർ രേഖപ്പെടുത്തുന്നത്. 

The much-awaited film Empuraan, starring Mohanlal and Prithviraj, is set to release soon, but fans are worried due to the lack of updates from the makers. Apart from the teaser and character posters, no new promotional content, including the trailer, has been shared. With just days left for the release on March 27, there are no posters, interviews, or events, leaving fans disappointed. While some express frustration on social media, others believe that a good film does not need heavy promotion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version