
ഇന്റർസിറ്റി യാത്രകൾക്കായി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി സ്ലീപ്പർ ബസ് സർവീസ് അവതരിപ്പിച്ച് ഗ്രീൻസെൽ മൊബിലിറ്റി ബ്രാൻഡായ ന്യൂഗോ (NueGo). രാജ്യത്തെ പ്രധാന റൂട്ടുകളിൽ പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ള സർവീസ് സുസ്ഥിര ദീർഘദൂര യാത്രയിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ്. ദീർഘദൂര യാത്രയ്ക്ക് പ്രീമിയം, പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുകയാണ് കമ്പനി ഇതിലൂടെ. ഡൽഹി-അമൃത്സർ, ബെംഗളൂരു-ചെന്നൈ, ഹൈദരാബാദ്-രാജമുന്ദ്രി, ചെന്നൈ-മധുര, വിജയവാഡ-വിശാഖപട്ടണം, ബെംഗളൂരു-മധുര എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഏറ്റവും പുതിയ ഇലക്ട്രിക് സ്ലീപ്പർ ബസുകൾ.
പരിസ്ഥിതി സൗഹൃദ യാത്രാ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്ലീപ്പർ ബസ് വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാനും ന്യൂഗോ ലക്ഷ്യമിടുന്നു. ബാക്ക്‌റെസ്റ്റുകൾ, ഓവർഹെഡ് സ്റ്റോറേജ്, സോഫ്റ്റ്-ടച്ച് ഇന്റീരിയറുകൾ, ആംബിയന്റ് എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, നൈറ്റ് റീഡിംഗ് ലാമ്പുകൾ, ബെർത്ത് പോക്കറ്റുകൾ, ആധുനിക ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന എർഗണോമിക് ബെർത്തുകൾ ന്യൂഗോ സ്ലീപ്പർ ബസുകളിൽ ലഭ്യമാണ്. മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനും സ്ഥിരതയ്ക്കുമായി എയറോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്ത എഫ്‌ആർപി ഫ്രണ്ട് ഫാസിയയും മോണോകോക്ക് ഷാസിയും രൂപകൽപ്പനയിൽ ഉൾപ്പെടുന്നു. ഭാരം ഒപ്റ്റിമൈസ് ചെയ്ത ജിഐ ട്യൂബുലാർ ഘടന കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നു.
GreenCell Mobility’s NueGo launches India’s first electric AC sleeper bus service, offering eco-friendly, comfortable, and safe intercity travel across key routes.