ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായി ബൈറ്റ്ഡാൻസ് സഹസ്ഥാപകൻ ഷാങ് യിമ്മിങ്. വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ടിക്ടോക്കിന്റെ മാതൃകമ്പനിയാണ് ബൈറ്റ്ഡാൻസ്. ഫോർബ്‌സ് പട്ടിക പ്രകാരം 65.5 ബില്യൺ ഡോളർ ആണ് യിമ്മിങ്ങിന്റെ ആസ്തി. ടിക് ടോക്കിന്റെ 21 ശതമാനം ഓഹരിയിൽ നിന്നാണ് 41കാരനായ യിമ്മിങ്ങിന്റെ ആസ്തി വർധിക്കുന്നത്. 2021 വരെ അദ്ദേഹം ബൈറ്റ്ഡാൻസിന്റെ ചെയർമാനും സിഇഒയും ആയിരുന്നു. നിലവിൽ യിമ്മിങ് ഷാങ് കമ്പനിയുടെ എഐ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2012ൽ 29ആം വയസ്സിൽ ബീജിംഗിലെ ചെറിയ അപ്പാർട്ട്മെന്റിലാണ് യിമ്മിങ് ബൈറ്റ്ഡാൻസ് ആരംഭിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് രംഗത്തു നിന്നാണ് അദ്ദേഹം സംരംഭക ലോകത്തേക്ക് എത്തിയത്. മുന്നോട്ടുള്ള കാലത്ത് വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമായി ഫോണുകൾ മാറുമെന്നുള്ള ചിന്തയാണ് ബൈറ്റ് ഡാൻസിന്റെ പിറവിക്കു പിന്നിൽ.

ടിയാൻജിനിലെ നങ്കായ് സർവകലാശാലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ യിമ്മിങ് ബിരുദാനന്തരം മൈക്രോസോഫ്റ്റിൽ ചേർന്നു. എന്നാൽ മൈക്രോസോഫ്റ്റിലെ ജോലി ബോറടിപ്പിച്ചതോടെ അദ്ദേഹം ഏകദേശം ആറ് മാസങ്ങൾക്കു ശേഷം ജോലി രാജിവെച്ചു.

ബൈറ്റ്ഡാൻസ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. ബൈറ്റ്ഡാൻസ് ഗൂഗിളിനെപ്പോലെ ആഗോളതലത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി 2017ലെ ഒരു അഭിമുഖത്തിൽ യിമ്മിങ് പറഞ്ഞിരുന്നു. 

Zhang Yiming, ByteDance co-founder, is now China’s richest person with a $65.5B net worth. Despite stepping down as CEO, he continues to shape AI innovation and ByteDance’s future.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version