ജിഡിപി പെർ ക്യാപിറ്റയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ദരിദ്രമായ പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർബ്സ്. പത്തിൽ എട്ട് രാജ്യങ്ങളും ആഫ്രിക്കയിലാണ്. കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന ആ പത്ത് രാജ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
1. സൗത്ത് സുഡാൻ
ഫോർബ്സ് പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും ‘പ്രായം കുറഞ്ഞ’ രാജ്യമായ സൗത്ത് സുഡാൻ തന്നെയാണ് ഏറ്റവും ദരിദ്ര രാജ്യവും. 2011ൽ സ്വാതന്ത്ര്യം നേടിയ രാജ്യമാണ് സൗത്ത് സുഡാനൻ. 1.1 കോടി ജനങ്ങളുള്ള ഈ രാജ്യത്തിന്റെ ജിഡിപി $29.99 ബില്യൺ ആണ്.
2. ബുറുണ്ടി
ഈസ്റ്റ് ആഫ്രിക്കയിലെ ചെറുരാജ്യമായ ബുറുണ്ടിയാണ് ലോകത്തിലെ ഏറ്റവും ദരിദ്രമായ രണ്ടാമത്തെ രാജ്യം. 13,459,236 ജനസംഖ്യയുള്ള ബുറുണ്ടിയുടെ ജിഡിപി $2.15 ബില്യൺ ആണ്.
3. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
$3.03 ബില്യൺ ജിഡിപിയും 5,849,358 ജനസംഖ്യയുമായി ലോകത്തിലെ ദരിദ്രമായ മൂന്നാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. സ്വർണം, എണ്ണ, യുറേനിയം, വജ്രം തുടങ്ങിയ നിരവധി പ്രകൃതി നിക്ഷേപങ്ങൾ രാജ്യത്തുണ്ടെങ്കിലും രാഷ്ട്രീയ അരക്ഷിതാവസ്ഥ കാരണം ഈ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്.
4. മലാവി
സൗത്ത് ഈസ്റ്റേർൺ ആഫ്രിക്കൻ രാജ്യമായ മലാവിയിലെ പ്രധാന വരുമാന മാർഗം കൃഷിയാണ്. കാലാവസ്ഥാ വ്യതിയാനം കൃഷിയേയും സമ്പത് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു. 21,390,465 ജനസംഖ്യയുള്ള രാജ്യത്തിന്റെ ജിഡിപി $10.78 ആണ്.
5. മൊസാംബിക്
ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ മൊസാംബിക് ലോകത്തിലെ ഏറ്റവും ദരിദ്രമായ അഞ്ചാമത്തെ രാജ്യമാണ്. നിരവധി പ്രകൃതി നിക്ഷേപങ്ങൾ കൊണ്ട് സമ്പന്നമായ രാജ്യത്തിന് തീവ്രവാദം പോലുള്ള കാര്യങ്ങൾ വളർച്ചയിൽ തടസ്സം നിൽക്കുന്നു.
6. സൊമാലിയ
ആഫ്രിക്കയിലെ ഏറ്റവും അക്രമബാധിതമായതും കടൽക്കൊള്ളയ്ക്ക് കുപ്രസിദ്ധി നേടിയതുമായ രാജ്യമാണ് സൊമാലിയ. 19,009,151 ജനങ്ങളുള്ള രാജ്യത്തിന്റെ ജിഡിപി $13.89 ബില്യൺ മാത്രമാണ്.
7. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
സബ്-സഹാറൻ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ലോകത്തിലെ ഏഴാമത്തെ ദരിദ്ര രാജ്യമാണ്. 104,354,615 ജനസംഖ്യയുള്ള രാജ്യത്തിന്റെ ജിഡിപി $79.24 ബില്യണാണ്.
8. ലൈബീരിയ
5,492,486 ജനസംഖ്യയുള്ള വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ ലൈബീരിയ ലോകത്തിലെ ഏറ്റവും ദരിദ്രമായ എട്ടാമത്തെ രാജ്യമാണ്. വെറും $5.05 ബില്യൺ ആണ് ലൈബീരിയയുടെ ജിഡിപി.
9. യെമൻ
$16.22 ബില്യൺ ജിഡിപിയും 34.4 മില്യൺ ജനസംഖ്യുമുള്ള യെമൻ ലോകത്തിലെ ഏറ്റവും ദരിദ്രമായ ഒൻപതാമത്തെ രാജ്യമാണ്. വർഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധവും രാഷ്ട്രീയ അസ്ഥിരതയുമാണ് യെമന്റെ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ചത്.
10. മഡഗാസ്കർ
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സഖ്യകക്ഷിയും ദ്വീപ് രാഷ്ട്രവുമായ മഡഗാസ്കർ ലോകത്തിലെ പത്താമത്തെ ദരിദ്ര രാജ്യമാണ്. 18.1 ബില്യൺ ഡോളറിന്റെ ജിഡിപിയും 30.3 ദശലക്ഷം ജനസംഖ്യയുമുള്ള മഡഗാസ്കറിന്റേത് വിനോദസഞ്ചാരത്തെയും ഖനനത്തെയും ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്. സമ്പന്നമായ പ്രകൃതി വിഭവങ്ങൾ ഉണ്ടായിട്ടും രാജ്യം സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ്.
A recent Forbes list highlights the world’s ten poorest countries, with South Sudan, Burundi, and the Central African Republic ranking the lowest in GDP per capita.