ജമ്മു കശ്മീരിന് ഹോളി സമ്മാനവുമായി റെയിൽവേ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഹോളി പൂർത്തിയാകുന്നതോടെ പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ. ജമ്മുവിനേയും ശ്രീനഗറിനേയും ബന്ധിപ്പിക്കുന്നതാണ് പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിൻ. ട്രെയിനിന്റെ നടത്തിപ്പും പരിപാലനവും നോർത്തേൺ റെയിൽവേ സോണിനായിരിക്കും.
നിലവിൽ റെയിൽവേ മന്ത്രാലയവും നോർത്തേൺ റെയിൽവേയും ഉത്സവ സീസണിൽ ടിക്കറ്റ് വിൽപ്പന നിരീക്ഷിക്കുന്നതിലും യാത്രക്കാരുടെ വൻ തിരക്ക് നിയന്ത്രിക്കുന്നതിലുമുള്ള തിരക്കിലാണ്. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞതായി നേരത്തെ ഇടി നൗ റിപ്പോർട്ട് ചെയ്തിരുന്നു. കാശ്മീരിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ മാർച്ചിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും അന്തിമ തീരുമാനം റെയിൽവേ ബോർഡ് എടുക്കും എന്നുമായിരുന്നു റെയിൽവേ പ്രതിനിധി പറഞ്ഞത്.
ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും (എസ്‌വിഡികെ) ശ്രീനഗറിനും ഇടയിലായിരിക്കും ജമ്മു-ശ്രീനഗർ ട്രെയിൻ വരിക. കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്രാ നിരക്കോ ടിക്കറ്റ് നിരക്കുകളോ ഇതുവരെ തീരുമാനിച്ചിട്ടില്ല.
Jammu and Kashmir’s third Vande Bharat Express is set to launch after Holi 2025, connecting Jammu and Srinagar with faster travel and modern amenities.