യുഎസ് ആസ്ഥാനമായുള്ള ഡെൽറ്റ എയർലൈൻസിൽ (Delta Airlines) നിന്നും ലീസിനെടുത്ത അഞ്ച് വിമാനങ്ങൾ തിരികെ നൽകാൻ എയർ ഇന്ത്യ (Air India). ഡെൽറ്റയിൽ നിന്നും എടുത്ത അഞ്ച് ബോയിംഗ് 777-200 എൽആർ വിമാനങ്ങൾ 2026 മാർച്ച് മാസത്തോടെ എയ‌ർ ഇന്ത്യ തിരികെ നൽകുമെന്ന് ഇക്കണോമിക ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ അഞ്ച് വിമാനങ്ങളിൽ രണ്ടെണ്ണം അറ്റകുറ്റപ്പണികൾക്കായി ഇതിനകം സർവീസിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

Air India returns leased planes

വൈഡ്-ബോഡി വിമാനങ്ങൾ ഘട്ടം ഘട്ടമായി തിരിച്ചുനൽകുന്നതിനാൽ, വടക്കേ അമേരിക്കയിലേക്കുള്ള വിമാന സർവീസുകളിൽ എയർലൈൻ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ട്. ഇതിനനുസരിച്ച് B777-200LR വിമാനങ്ങളിൽ നിന്ന് B777-300ER വിമാനങ്ങളിലേക്ക് യുഎസ് റൂട്ടുകൾ മാറ്റും.

Air India will return five Boeing 777-200LR planes leased from Delta Airlines by March 2026, which may impact its North American routes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version