ഫോർബ്‌സ് തയ്യാറാക്കുന്ന ‘40 അണ്ടർ 40’ പട്ടികയിൽ ഇത്തവണ ഇന്ത്യൻ വംശജരായ നാല് യുവ ബില്യണേർമാരാണ് ഇടം നേടിയത്. ഇന്ത്യയിൽ സ്ഥിരതാമസമുള്ള ഏക ബില്യണേറായി സെറോദ സ്ഥാപകൻ നിഖിൽ കാമത്ത് പട്ടികയിൽ ഇടംപിടിച്ചതാണ് ഇന്ത്യൻ ബിസിനസ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പട്ടികയിൽ 20ആം സ്ഥാനത്താണ് നിഖിൽ കാമത്ത്. 3.3 ബില്യൺ ഡോളർ ആസ്തിയുള്ള അദ്ദേഹം, ഓൺലൈൻ ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദയിലൂടെ ഇന്ത്യൻ ഫിൻടെക് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച സംരംഭകനാണ്.

Indians in Forbes

അതേസമയം, പട്ടികയിൽ 19ആം സ്ഥാനത്തുള്ള അങ്കുർ ജെയിൻ ആണ് ഏറ്റവും മുന്നിലുള്ള ഇന്ത്യൻ വംശജൻ. Bilt Rewards സ്ഥാപകനായ അദ്ദേഹത്തിന് 3.4 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. 2019ൽ ന്യൂയോർക്ക് ആസ്ഥാനമാക്കി ആരംഭിച്ച ബിൽട്ട് ഹോം റെന്റൽ റിവാർഡ്സിനൊപ്പം Bira 91 / B9 Beverages, Kairos തുടങ്ങിയവയുടെ സ്ഥാപകനും കൂടിയാണ് അങ്കുർ ജെയിൻ. എഐ റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പ് Mercor-ന്റെ സഹസ്ഥാപകരായ ആദർശ് ഹിരേമത്തും സൂര്യ മിഥയും 27ആം സ്ഥാനം പങ്കിട്ടു. വെറും 22 വയസ്സ് മാത്രം പ്രായമുള്ള ഇവർക്ക് 2.2 ബില്യൺ ഡോളർ വീതമാണ് ആസ്തി.

ആഗോള പട്ടികയിൽ Surge Labs Inc. സ്ഥാപകനായ എഡ്വിൻ ചെൻ (18 ബില്യൺ ഡോളർ) ഒന്നാം സ്ഥാനത്തും, ചൈനീസ് സംരംഭകനായ വാങ് നിങ് (15.7 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തുമാണ്.

Discover the four Indian-origin billionaires on Forbes’ 2026 ’40 Under 40′ list, featuring Zerodha’s Nikhil Kamath and AI prodigies from Mercor.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version