പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്നും എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ കാരണം മോഡിക്ക് തന്നോട് നീരസമുണ്ടെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ വെട്ടിക്കുറച്ചതായും ട്രംപ് അവകാശപ്പെടുന്നു.

എനിക്ക് മോഡിയുമായി വളരെ നല്ല ബന്ധമുണ്ട്. പക്ഷേ തിരിച്ച് അത്ര രസത്തിലല്ല. കാരണം ഇന്ത്യ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കുന്നുണ്ട്. എന്നാൽ അവർ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് ഗണ്യമായി കുറച്ചതായും മോഡി വ്യക്തിപരമായി താനുമായി കൂടിക്കാഴ്ച നടത്തിയതായും ട്രംപ് അവകാശപ്പെട്ടു.
നേരത്തേ ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് ചുമത്തിയത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതുമായി ബന്ധപ്പെട്ട 25 ശതമാനം അധിക തീരുവ അടക്കമാണിത്. റഷ്യയുമായുള്ള ഊർജ്ജ വ്യാപാരത്തിൽ നിന്ന് രാജ്യങ്ങളെ തടയാനുള്ള യുഎസിൻറെ സമ്മർദ തന്ത്രത്തിൻറെ ഭാഗമായാണ് ഇന്ത്യയ്ക്ക് എതിരെ അടക്കമുള്ള നീക്കം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇനിയും കുറച്ചില്ലെങ്കിൽ ഇന്ത്യ കൂടുതൽ പിഴ ഒടുക്കേണ്ടിവരുമെന്നും ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
President Trump states PM Modi is “not happy” due to 50% US tariffs on Indian goods. Trump links the high duties to India’s Russian oil purchases but hints at changes following defense deals.