ഇതിഹാസ ടെന്നീസ് താരം സാനിയ മിർസയുമായി പുതിയ സഹകരണം പ്രഖ്യാപിച്ച് ഇറ്റാലിയൻ സ്‌പോർട്‌സ് വെയർ ബ്രാൻഡായ ലോട്ടോ. വനിതാ സ്‌പോർട്‌സിന്റെ ബ്രാൻഡ് അംബാസഡറും മുഖ്യ ഉപദേഷ്ടാവുമായാണ് അവർ ബ്രാൻഡിന്റെ ഭാഗമാകുന്നത്. 19 വയസ്സുള്ളപ്പോൾ ആരംഭിച്ച സാനിയയുടെ ലോട്ടോയുമായുള്ള ദീർഘകാല ബന്ധത്തിന്റെ തുടർച്ചയാണ് ഈ പങ്കാളിത്തം.

Sania Mirza Lotto Brand Ambassador

ലോട്ടോയുടെ ആധികാരികത, ആത്മവിശ്വാസം എന്നിവയെ സാനിയ മിർസ പ്രതിനിധീകരിക്കുന്നതായി ലോട്ടോയുടെ ഇന്ത്യൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അജിലിറ്റാസ് ഗ്രൂപ്പ് സിഇഒ അഭിഷേക് ഗാംഗുലി പറഞ്ഞു. ഇന്ത്യയിലെ സ്പോർട്സ്, സംസ്കാരം, സമൂഹം എന്നിവയുടെ സംഗമസ്ഥാനത്ത് അവർ എപ്പോഴും നിലകൊണ്ടു. അതിലൂടെ ഒരു തലമുറ ആത്മവിശ്വാസത്തെയും വ്യക്തിത്വത്തെയും എങ്ങനെ കാണുന്നു എന്നതിനെ രൂപപ്പെടുത്തി. ഈ പങ്കാളിത്തം ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നു-അദ്ദേഹം പറഞ്ഞു.

ഒരു കായികതാരം എന്ന നിലയിൽ സ്വന്തം ശബ്ദം കണ്ടെത്തുന്ന സമയത്താണ് ലോട്ടോ എന്നിൽ വിശ്വസിച്ചത്, ആ വിശ്വാസം ഇപ്പോഴും നിലനിർത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സാനിയ മിർസ പ്രതികരിച്ചു. ഈ റോൾ കോർട്ടിനപ്പുറം സംഭാവന നൽകാൻ അനുവദിക്കുന്നു, അത് ഈ പങ്കാളിത്തത്തെ ഏറ്റവും അർത്ഥവത്താക്കുന്നതായും അവഞ വ്യക്തമാക്കി.

വനിതാ സ്‌പോർട്‌സിന്റെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിൽ, സാനിയ ലോട്ടോയുമായി സഹകരിച്ച് പ്രവർത്തിക്കും. ഫൂട്ട് വേർ, വസ്ത്രങ്ങളിലും ബ്രാൻഡിന്റെ വിമൺ അത്‌ലീഷർ, സ്‌പോർട്‌സ് വെയർ ഓഫറുകളെ നയിക്കാനും ശക്തിപ്പെടുത്താനും സഹകരിക്കും. 

Italian sportswear brand Lotto reunites with tennis icon Sania Mirza, appointing her as Brand Ambassador and Chief Advisor to lead their women’s sports and athleisure category.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version