
2100 രൂപ നൽകിയാൽ 5 ലക്ഷം രൂപ ലോൺ ലഭിക്കും എന്നറിയിച്ച് ഒരു ഇ-മെയിൽ അടുത്ത കാലത്ത് ലഭിച്ചോ? എന്നാൽ സംഗതി വ്യാജമാണെന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പിഐബി എക്സ് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്ത കുറിപ്പിലാണ് പിഎം മുദ്ര യോജന (PM Mudra Yojana ) പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ലോൺ പാസ്സായതായി വ്യാജ ഇ-മെയിൽ പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2100 രൂപ അടച്ചാൽ ലോൺ തുക അക്കൗണ്ടിലേക്ക് കൈമാറും എന്ന് വ്യാജ ഇ-മെയിലിൽ പറയുന്നു. കേന്ദ്ര ധനവുപ്പിന് ഈ ഇ-മെയിലുമായി യാതൊരു ബന്ധവുമില്ലെന്നും മുദ്ര യോജന വ്യക്തികൾക്കോ സംരംഭകർക്കോ നേരിട്ട് ലോൺ നൽകാറില്ലെന്നും പിഐബി എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചിട്ടുണ്ട്. ഇത്തരം മെയിലുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടനടി പണം അയച്ചു കൊടുക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു.
A fake letter claiming to offer an INR 5,00,000 loan under PM Mudra Yojana for INR 2,100 has been debunked by Channeliam Fact Check. Beware of such scams.