വെറും എട്ടു ദിവസത്തേക്ക് പോയ ബഹിരാകാശ ദൗത്യം, നീണ്ടത് ഒൻപത് മാസം. ഏതൊരു ബഹിരാകാശ യാത്രികനും പതറിപ്പോകുമായിരുന്ന ഘട്ടം. എന്നാൽ സുനിത വില്യംസ് പതറിയില്ല. വർഷങ്ങൾ നീണ്ട ബഹിരാകാശ പരിശീലത്തിന് അപ്പുറം നാവിക പരിശീലനം കൂടിയാണ് മുൻ യുഎസ് നേവൽ ഓഫീസർ കൂടിയായ സുനിതയ്ക്ക് കരുത്തുപകർന്നത്. ആ മനക്കരുത്താണ് അവരെ ഉരുക്ക് വനിതയാക്കുന്നത്, അഥവാ ഉരുക്ക് സുനിതയാക്കുന്നത്.
ജനനം, പഠനം
1965ൽ ഇന്ത്യൻ വംശജനായ ദീപക് പാണ്ഡ്യയുടേയും സ്ലോവേനിയക്കാരി ബോണിയുടേയും മകളായി യുഎസ്സിലെ ഓഹോയോയിലാണ് സുനിത വില്യംസ് ജനിച്ചത്. 1987ൽ സുനിത യുഎസ് നേവൽ അക്കാഡമിയിൽ ഫിസിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് സുനിത ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1987ൽ തന്നെ യുഎസ് നേവിയിൽ പ്രവേശിച്ച സുനിത രണ്ട് വർഷത്തിനുള്ളിൽ നേവൽ ഏവിയേറ്റർ ആയി. ഈ കാലയളവിൽ നിരവധി യുഎസ് നേവി ദൗത്യങ്ങളിൽ സുനിത പങ്കാളിയായി.
നാസയിലേക്ക്
1998ലാണ് സുനിത വില്യംസ് നാസയിൽ എത്തുന്നത്. നാസ ബഹിരാകാശ യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ട സുനിത അപ്പോഴേക്കും മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയ പരിചയസമ്പന്നയായ പൈലറ്റ് ആയി മാറിയിരുന്നു. നാസ ജോൺസൺ സ്പേസ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ സുനിത 50 മണിക്കൂറും 40 മിനിറ്റും സ്പേസ് വോക്ക് നടത്തി ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് നടത്തിയ രണ്ടാമത്തെ വനിതയായി.
പുരസ്കാരങ്ങൾ
ഹ്യൂമനിറ്റേറിയൻ സർവീസ് മെഡൽ, നേവി കമന്റേഷൻ മെഡൽ അച്ചീവ്മെന്റ് മെഡൽ എന്നിങ്ങനെ നിരവധി
യുഎസ് പുരസ്കാരങ്ങൾ സുനിത കരസ്ഥമാക്കി. 2008ൽ ഇന്ത്യ പത്മഭൂഷൺ നൽകി സുനിത വില്യംസിനെ ആദരിച്ചു.
Sunita Williams biography, NASA astronaut Sunita, spacewalk record, US Navy aviator, Indian-origin astronaut, Padma Bhushan awardee, NASA space mission