സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ (ISRO) യുവ വിഗ്വാനി കാര്യഗ്രാം (യുവിക) പ്രോഗ്രാമിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ബഹിരാകാശ സംബന്ധിയായ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പ്രായോഗിക തലങ്ങൾ പരിചയപ്പെടുത്തികയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. 2025 ജനുവരി ഒന്നിന് ഒൻപതാം ക്ലാസ്സിൽ ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

മേയ് 19 മുതൽ 30 വരെ തിരുവനന്തപുരം, ഡെഹ്റാഡൂൺ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ഷില്ലോങ് എന്നീ കേന്ദ്രങ്ങളിലാണ് ഐഎസ്ആർഒ യുവിക പ്രോഗ്രാം നടത്തുക. വിദ്യാർത്ഥികൾക്ക് സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് തുടങ്ങിയവ അടിസ്ഥാനമാക്കിയ ഗവേഷണ രംഗങ്ങളിൽ താത്പര്യം ജനിപ്പിക്കാൻ പ്രോഗ്രാമിലൂടെ സാധിക്കും. പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ ചിലവുകൾ ഉൾപ്പെടെ ഐഎസ്ആർഒ വഹിക്കും.

പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുന്നതിനായി എട്ടാം തരത്തിൽ 50 ശതമാനത്തിലധികം മാർക്ക് നേടിയിരിക്കണം. ഓൺലൈൻ ക്വിസ്, കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ സ്കൂൾ-ജില്ലാ-സംസ്ഥാന തലങ്ങളിലെ സയൻസ് ഫെയർ പങ്കാളിത്തം, ഒളിമ്പ്യാഡ് മത്സരങ്ങളിലെ നേട്ടം തുടങ്ങിയവ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുന്നതിൽ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുമായി ഐഎസ്ആർഒ ഔദ്യോഗിക വെബ്സൈറ്റ് https://www.isro.gov.in/ സന്ദർശിക്കുക. മാർച്ച് 23 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി.

ISRO announces YUVIKA 2025, a space science programme for Class 9 students. Apply now for hands-on learning, expert sessions, and exciting space exploration.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version