ഭൂമിയിലേക്ക് തിരിച്ചെത്തി സുനിതയും സംഘവും, NASA astronauts Sunita Williams and Butch Wilmore

അനിശ്ചിതത്വം നിറഞ്ഞ ഒൻപതു മാസത്തെ സ്പേസ് വാസത്തിന് ഒടുവിൽ സുരക്ഷിതരായി ഭൂമിയിലേക്ക് മടങ്ങിയെത്തി നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. സ്പേസ് എക്സ് ഡ്രാഗൺ ക്രൂ9 പേടകത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 3.40നാണ് ഇരുവരും തിരിച്ചെത്തിയത്.

286 ദിവസത്തിനു ശേഷമാണ് ഇവർ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. സുനിതയ്ക്കും ബുച്ചിനു ഒപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ യാത്രികരേയും വഹിച്ചാണ് ഡ്രാഗൺ ക്രൂ 9 ഭൂമിയിലേക്ക് തിരിച്ചത്. ഫ്ലോറിഡയിലെ ടാലഹാസി തീരത്ത് മെക്സിക്കോ ഉൾക്കടലിലാണ് സ്പേസ് എക്സ് കാപ്സ്യൂൾ വിജയകരമായി ലാൻഡ് ചെയ്തത്.

നേവി സീലിന്റെ ബോട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കു ശേഷം ഇവർ തിരിച്ചെത്തിയ പേടകത്തെ റിക്കവറി ഷിപ്പിലേക്ക് മാറ്റി. പുലർച്ചെ 4.25ഓടെയാണ് സുനിത അടക്കമുള്ള ബഹിരാകാശ യാത്രികരെ പേടകത്തിന്റെ പുറത്തിറക്കിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് വൈദ്യപരിശോധനയ്ക്കായി ഇവരെ ഹെലികോപ്റ്ററിൽ കൊണ്ടുപോയി.

എട്ടു ദിവസത്തെ ബഹിരാകാശ യാത്രയ്ക്കായി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയ സുനിതയും ബുച്ചും ഇവർ സഞ്ചരിച്ച പേടകത്തിലെ യന്ത്രത്തകരാർ കാരണം ഒൻപതു മാസത്തോളം .

എട്ടു ദിവസത്തെ ബഹിരാകാശ യാത്രയ്ക്കായി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയ സുനിതയും ബുച്ചും ഇവർ സഞ്ചരിച്ച പേടകത്തിലെ യന്ത്രത്തകരാർ കാരണം ഒൻപതു മാസത്തോളം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.

NASA astronaut Sunita Williams and Butch Wilmore safely return to Earth after a prolonged nine-month space mission aboard the SpaceX Dragon Crew-9 capsule.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version