റിലയൻസ് എന്ന പേര് കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ റിലയൻസിനു പിന്നിലെ അധികമാരും കേൾക്കാത്ത പേരാണ് ദർശൻ മെഹ്ത്തയുടേത്. പ്രീമിയം മുതൽ ആഡംബര ഫാഷൻ, ലൈഫ്‌സ്റ്റൈൽ വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായി റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡിനെ (RBL) വളർത്തിയെടുക്കുന്നതിലും വികസിപ്പിക്കുന്നതിലും ദർശൻ മെഹ്ത്ത നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, എർമെനെഗിൽഡോ സെഗ്ന, ജോർജിയോ അർമാനി, ബോട്ടെഗ വെനെറ്റ, ജിമ്മി ചൂ, ബർബെറി, സാൽവറ്റോർ ഫെറാഗാമോ എന്നിവയുൾപ്പെടെ 50ലധികം ആഗോള ബ്രാൻഡുകളുമായി RBL പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

മുകേഷ് അംബാനി നിയമിച്ച ദർശൻ മെഹ്ത്ത പിന്നീട് ഇഷ അംബാനിയുടെ വലംകൈയായി അറിയപ്പെട്ടു. 8.381 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടത്താൻ റിലയൻസിനെ മെഹ്ത്ത സഹായിച്ചു. 2024 നവംബർ റിൽ ദർശൻ മെഹ്ത്ത തന്റെ റോളിൽ നിന്ന് പിന്മാറാൻ പദ്ധതിയിട്ടിരുന്നു. 2007 മുതൽ ആർ‌ബി‌എല്ലിനൊപ്പം പ്രവർത്തിക്കുന്ന മെഹ്ത്ത ഇനി റിലയൻസ് ഗ്രൂപ്പിൽ മെന്റർഷിപ്പ് റോളിലേക്ക് മാറും എന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹം അടുത്ത തലമുറ നേതാക്കളെ മെന്റർ ചെയ്യുന്നതിനു പുറമേ ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയാനും പര്യവേക്ഷണം ചെയ്യാനും സഹായിക്കും. ആർ‌ബി‌എൽ ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായും മെഹ്ത്ത തുടരും.

ചാർട്ടേഡ് അക്കൗണ്ടന്റും കോസ്റ്റ് & വർക്ക്സ് അക്കൗണ്ടന്റുമായ മെഹ്ത്ത തന്റെ കരിയർ ആരംഭിച്ചത് മുംബൈയിലെ പ്രൈസ് വാട്ടർഹൗസിലാണ്. റിലയൻസിൽ ചേരുന്നതിന് മുമ്പ് മെഹ്ത്ത അരവിന്ദ് ബ്രാൻഡുകളിൽ ജോലി ചെയ്തിരുന്നു. 2000കളുടെ തുടക്കത്തിൽ ഇന്ത്യയിൽ ടോമി ഹിൽഫിഗർ, ഗാന്റ്, നോട്ടിക്ക തുടങ്ങിയ പ്രശസ്ത സ്‌പോർട്‌സ് വെയർ ലേബലുകൾ കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇങ്ങനെ ഇന്ത്യയുടെ പ്രീമിയം റീട്ടെയിൽ വിപണി രൂപപ്പെടുത്തിയതിൽ മെഹ്ത്തയുടെ പങ്ക് വലുതാണ്.

Darshan Mehta, the driving force behind Reliance Brands Ltd., played a key role in shaping India’s luxury retail sector. Learn about his leadership journey and legacy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version