വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം  ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലാൻഡ്. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനസ് ഡേയോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഫിൻലാൻഡ് ഒന്നാമതെത്തിയത്ത്. തുടർച്ചയായി എട്ടാം വർഷമാണ് ഫിൻലാൻഡ് വേൾഡ്സ് ഹാപ്പിയസ്റ്റ് കൺട്രീസ് ലിസ്റ്റിൽ ഒന്നാമതെത്തുന്നത്. 140ലധികം രാജ്യങ്ങളിലെ ജീവിത നിലവാരം വിലയിരുത്തുന്നതാണ് താമസക്കാരുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്. റിപ്പോർട്ടിൽ ഇന്ത്യ 118ആം സ്ഥാനത്താണ്.

2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യ കഴിഞ്ഞ തവണത്തേക്കാൾ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യ 126ആം സ്ഥാനത്തായിരുന്നു. എന്നാൽ ഉക്രെയ്ൻ, മൊസാംബിക്, ഇറാഖ് എന്നിവയുൾപ്പെടെ നിരവധി സംഘർഷബാധിത രാജ്യങ്ങൾ പോലും പട്ടികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. പട്ടികയിൽ ചൈന 68, നേപ്പാൾ 92, പാകിസ്ഥാൻ 109 എന്നീ സ്ഥാനങ്ങളിലുമാണ്. വ്യക്തികൾക്ക് അവരുടെ സമൂഹത്തിൽ തിരഞ്ഞെടുപ്പുകൾ ഉണ്ടെന്ന് തോന്നുന്നുണ്ടോ എന്നും ആ തിരഞ്ഞെടുപ്പുകൾ തൃപ്തികരമായ ജീവിതത്തിലേക്ക് നയിക്കുന്നുണ്ടോ എന്നും വിലയിരുത്തുന്ന സ്വാതന്ത്ര്യ ഘടകത്തിൽ ഇന്ത്യ മോശം സ്കോറാണ് നേടിയത്.

സാമൂഹിക പിന്തുണ, ആരോഗ്യം, സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണ, മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് 147 രാജ്യങ്ങളുടെ സന്തോഷ നിലവാരം നിർണ്ണയിച്ചത്. 0 മുതൽ 10 വരെയുള്ള സ്കെയിലിൽ 7.74 എന്ന മികച്ച ശരാശരി നേടിയാണ് ഫിൻലാൻഡ് ആഗോളതലത്തിൽ ഏറ്റവും സന്തോഷമുള്ള രാഷ്ട്രമെന്ന സ്ഥാനം ഉറപ്പിച്ചത്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, നെതർലാൻഡ്‌സ് എന്നിവയാണ് ഫിൻലാൻഡിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ. കോസ്റ്റാറിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ചു എന്നതാണ് ഇത്തവണത്തെ സവിശേഷത.

Finland has been named the happiest country in the world for the eighth consecutive year in the 2025 World Happiness Report. India ranks 118th, showing improvement from last year.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version