ഇന്ത്യയിലേക്കെത്തുന്ന യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുമായി (Tesla) സഹകരിക്കാൻ ടാറ്റ ഗ്രൂപ്പ് (Tata Group). ഇലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തിൽ ടാറ്റ സുപ്രധാന പങ്കു വഹിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ടാറ്റ ഗ്രൂപ്പ് കമ്പനികളായ ടാറ്റ ഓട്ടോകോമ്പ് (Tata AutoComp), ടാറ്റ കൺസൾട്ടൻസി സർവീസസ് (Tata Consultancy Services), ടാറ്റ ടെക്നോളജീസ് (Tata Technologies), ടാറ്റ ഇലക്ട്രോണിക്സ് (Tata Electronics ) എന്നിവ ടെസ്‌ലയുടെ ആഗോള വിതരണക്കാരാണ്. ഇത് ഇരു കമ്പനികളും തമ്മിൽ ഇന്ത്യയിലെ ബന്ധം ദൃഢമാക്കുമെന്നും ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്.
യുഎസ് ഇലക്ട്രിക്ക് വാഹന ഭീമൻമാരായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഏത് വഴി സ്വീകരിക്കും എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. ഈ അവസരത്തിലാണ് ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിത്തത്തിനായി ടെസ്‌ല ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടെസ്‌ലയുമായുള്ള ടാറ്റ ഗ്രൂപ്പ് പങ്കാളിത്തം ഇന്ത്യൻ ഇലക്ട്രിക് വാഹന വിതരണ ശൃംഖലകൾക്ക് പുതിയ യുഗപ്പിറവിയാകും എന്നാണ് വിലയിരുത്തൽ.
ടെസ്‌ല ഇന്ത്യയിലെ വിതരണക്കാരുടെ അടിത്തറ ഒരുക്കുകയാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. ടെസ്‌ല ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ചുകഴിഞ്ഞാൽ രാജ്യത്തെ വിതരണക്കാർക്ക് അവസരങ്ങൾ കണ്ടെത്താനാകും. ഇതിനായി പല വിതരണക്കാരുമായും കൂടിക്കാഴ്ച നടത്തിയതായി പ്രതിനിധി പറഞ്ഞു. കാസ്റ്റിംഗുകൾ, ഫോർജിംഗ്‌സ്, ഇലക്ട്രോണിക്‌സ്, ഫാബ്രിക്കേഷൻ ഇനങ്ങൾ തുടങ്ങിയ ചില ഭാഗങ്ങളുടെ സാധ്യമായ വികസനത്തെയും നിർമ്മാണത്തെയും കുറിച്ചാണ് ചർച്ചകൾ.
Tata Group companies are key suppliers to Tesla, contributing nearly $2 billion in FY24. Tesla explores local manufacturing in India. Learn more about this growing partnership.