മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള വയോജന കമ്മീഷൻ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായവരുടെ അവകാശങ്ങൾ, ക്ഷേമം, പുനരധിവാസം എന്നിവ സംരക്ഷിക്കുന്നതിൽ പുതിയ കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുതിർന്ന പൗരന്മാരെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളം ഇന്ത്യയിലെ ആദ്യത്തെ വയോജന കമ്മീഷനിലൂടെ മാതൃക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ മുതിർന്ന പൗരന്മാർക്കായി നടപ്പാക്കി വരുന്ന പദ്ധതികൾക്ക് ഊർജ്ജം നൽകാനാണ് രാജ്യത്തെ ആദ്യത്തെ വയോജന കമ്മീഷൻ ആരംഭിക്കുന്നത്. അതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ “കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ” പാസ്സാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Kerala becomes the first state in India to establish a Senior Citizens Commission, focusing on the rights, welfare, and rehabilitation of the elderly

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version