റിലീസിന് മുമ്പുതന്നെ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് മോഹൻലാൽ-പൃത്ഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന എമ്പുരാൻ. ആദ്യമണിക്കൂറിൽ ബുക്ക് മൈ ഷോയിൽ (BookMyShow) ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ് ആണ് എമ്പുരാൻ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറിൽ 96000ത്തിലധികം ടിക്കറ്റുകളാണ് പ്രീ-സെയിൽ ആയത്. മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുക.
ഷാരൂഖ് ഖാൻ ചിത്രം ജവാനിന്റെ മണിക്കൂറിൽ 85000 ടിക്കറ്റുകൾ, വിജയ് ചിത്രം ലിയോയുടെ മണിക്കൂറിൽ 82000 ടിക്കറ്റുകൾ എന്നീ റെക്കോർഡുകൾ ആണ് എമ്പുരാൻ തകർത്തിരിക്കുന്നത്. മിക്ക തിയേറ്ററുകളും ഒരേ സമയം ബുക്കിംഗ് ആരംഭിച്ചതിനാലാണ് ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതും ഇങ്ങനെയൊരു റെക്കോർഡ് സാധ്യമായതും. റിലീസ് ദിവസമായ മാർച്ച് 27ലെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നു.

പൃത്ഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന എമ്പുരാൻ 2019ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തുടർച്ചയാണ്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Mohanlal’s L2: Empuraan Breaks Records with Unprecedented Advance Bookings, Selling 96K Tickets in Just One Hour, Surpassing Leo, and Setting a New Benchmark in Indian Cinema Ahead of Its Grand Multi-Language Release