മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഒരുമിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സച്ചിനൊപ്പം ഇരുന്ന് വടാപാവ് കഴിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ബെഞ്ചിൽ ഇരുന്ന് ഇരുവരും വടാപാവ് ആസ്വദിച്ചു കഴിക്കുന്ന വീഡിയോ ആണ് ഗേറ്റ്സ് ഷെയർ ചെയ്തിരിക്കുന്നത്.

സെർവിങ് സൂൺ എന്ന് പറഞ്ഞ് അവസാനിക്കുന്ന വീഡിയോ വരാനിരിക്കുന്ന ഏതോ പരസ്യചിത്രത്തിന്റെ മുന്നോടിയായാണ് ഷെയർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വീഡിയോയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല.

ബിൽ മെലിൻഡ ഫൗണ്ടേഷന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച മുതൽ ബിൽ ഗേറ്റ്സ് ഇന്ത്യയിലുണ്ട്. നേരത്തെ ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ സന്ദർശിച്ചിരുന്നു.

Bill Gates and Sachin Tendulkar share a vada pav snack in a viral video, teasing an upcoming collaboration with the caption ‘Serving soon,’ leaving fans curious about what’s next

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version