Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേന്ദ്രത്തിന്റെ ഹൈഡ്രജൻ വാഹന പദ്ധതി
Automobile

കേന്ദ്രത്തിന്റെ ഹൈഡ്രജൻ വാഹന പദ്ധതി

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും അവതരിപ്പിക്കുന്നതിനായി പൈലറ്റ് പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റ്. ക്ലീൻ എനെർജി പ്രോത്സാഹിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതികളിൽ വാഹനങ്ങൾ 10 വ്യത്യസ്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾക്കും ട്രക്കുകൾക്കുമായി നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിൽ അഞ്ച് പൈലറ്റ് പദ്ധതികളാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പ്രഖ്യാപിച്ചിരിക്കുന്നത്.
News DeskBy News Desk23 March 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും അവതരിപ്പിക്കുന്നതിനായി പൈലറ്റ് പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റ്.  ക്ലീൻ എനെർജി പ്രോത്സാഹിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതികളിൽ വാഹനങ്ങൾ 10 വ്യത്യസ്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾക്കും ട്രക്കുകൾക്കുമായി നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിൽ അഞ്ച് പൈലറ്റ് പദ്ധതികളാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 15 ഫ്യുവൽ സെൽ വാഹനങ്ങളും 22 ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) വാഹനങ്ങളും പരീക്ഷണയോട്ടം നടത്തും. ഇങ്ങനെ മൊത്തം 37 ഹൈഡ്രജൻ ബസുകളും ട്രക്കുകളുമാണ് രാജ്യവ്യാപകമായി 10 റൂട്ടുകളിലായി വിന്യസിക്കുന്നത്. ഇതോടൊപ്പം ഒൻപത് ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കാനും ഗവൺമെന്റ് പദ്ധതിയുണ്ട്. ഇന്ത്യയിൽ ക്ലീൻ എനെർജി സ്വീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായ നീക്കം ലോജിസ്റ്റിക്സ് മേഖലയിലെ കാർബൺ എമിഷൻ കുറയ്ക്കാനും വലിയ തോതിൽ സഹായകരമാകും.

ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന പദ്ധതി ബസുകളിലും ട്രക്കുകളിലും ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് പ്രാഥമിക ലക്ഷ്യമായി കാണുന്നു. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എൻ‌ടി‌പി‌സി, അനർട്ട്, അശോക് ലെയ്‌ലാൻഡ്, എച്ച്‌പി‌സി‌എൽ, ബി‌പി‌സി‌എൽ, ഐ‌ഒ‌സി‌എൽ എന്നിവയുൾപ്പെടെ രാജ്യത്തെ മുൻനിര കമ്പനികൾക്കാണ് പൈലറ്റ് പ്രോജക്ടുകളുടെ ചുമതലയും സംരംഭം വിജയകരമായി നടപ്പിലാക്കുന്നതിന്റെ ചുമതലയും.

2023 ജനുവരി 4നാണ് കേന്ദ്ര ഗവൺമെന്റ് നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ആരംഭിച്ചത്. 2029-30 സാമ്പത്തിക വർഷം വരെ മിഷന് വേണ്ടി 19,744 കോടി രൂപയുടെ ബജറ്റ് നിശ്ചയിച്ചിട്ടുമുണ്ട്. ഊർജ്ജ പരിവർത്തനത്തിന് ആഗോള മാതൃകയാകുന്നതിനൊപ്പം ക്ലീൻ എനെർജിയിലൂടെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിൽ ദൗത്യം നിർണായക പങ്ക് വഹിക്കും. ഫോസിൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യയിലും വിപണികളിലും ഇന്ത്യയെ മുൻനിരയിലെത്തിക്കാനും സംരംഭം സഹായിക്കും.

India launches pilot projects under the National Green Hydrogen Mission to introduce hydrogen-fueled buses and trucks, promoting clean energy in transport.

banner business channeliam clean energy transport hydrogen mobility pilot hydrogen-fueled vehicles India India National Green Hydrogen Mission
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil