സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹം 2026 നവംബർ 11-ന് ഗ്രീസിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹ സൽക്കാരത്തിന്റെ തീയതി നവംബർ 21-ലേക്ക് മാറ്റി. ഇതിനായി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ് വേദിയായി തീരുമാനിച്ചിരിക്കുന്നത്.

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും ഹൈദരാബാദിലെത്തി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് വിവാഹ സൽക്കാരത്തിലേക്ക് ക്ഷണിച്ചതായി സിഎം ഓഫീസ് ഔദ്യോഗിക എക്സ് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ള പ്രമുഖർക്ക് വിവാഹ ക്ഷണക്കത്തുകൾ അയച്ചതായാണ് വിവരം. എങ്കിലും കാവ്യ മാരനും അനിരുദ്ധും ഇതുവരെ വിവാഹ വാർത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
34കാരിയായ കാവ്യ മാരൻ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്വർക്ക് എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്. ഐപിഎൽ ടീമിനു പുറമേ ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്, ദ് ഹണ്ട്രഡിലെ സൺറൈസേഴ്സ് ലീഡ്സ് ടീം എന്നിവയാണ് കാവ്യയുടെ കാവ്യയുടെ മറ്റ് ടീമുകൾ
Music composer Anirudh Ravichander and SRH owner Kavya Maran are reportedly tying the knot in Greece on November 11, with a grand reception planned in Chennai
