തൃശൂര്‍ ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനം മണപ്പുറം ഫിനാന്‍സില്‍ (Manappuram Finance) വൻ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി യുഎസ് കമ്പനി ബെയിന്‍ ക്യാപിറ്റൽ (Bain Capital). ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്പനി കൂടിയായ മണപ്പുറം ഫിനാന്‍സുമായി യുഎസ്സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റല്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിനിന് കൈമാറുക. 4,385 കോടി രൂപയുടെ ഇടപാടാണ് ഇത്.

4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റലിന്റെ പക്കലാകും. യുഎസ് കമ്പനിയെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്സ്ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

കരാറിന്റെ തുടര്‍ച്ചയായി മണപ്പുറം ഫിനാൻസ് സിഇഓയും എംഡിയുമായ വി.പി. നന്ദകുമാറിന്റേയും കുടുംബത്തിന്റേയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ച വാഗ്ദാനം ഓപ്പണ്‍ ഓഫറിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Bain Capital is investing ₹4,385 crore in Manappuram Finance, acquiring an 18% stake. The US-based private equity firm will become a joint promoter with board representation.