യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ് (Boeing) ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് ടെക്നോളജി സെന്ററിൽ നിന്നും 180ലധികം ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്.

ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ നിരവധി പ്രതിസന്ധികൾ നേരിടുന്ന ബോയിംഗിന് ഇന്ത്യയിൽ ഏകദേശം 7,000 ജീവനക്കാരാണ് ഉള്ളത്.’

കഴിഞ്ഞ വർഷം ബോയിംഗ് ആഗോളതലത്തിൽ ഏകദേശം 10 ശതമാനം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2024 ഡിസംബറിലാണ് ബെംഗളൂരുവിലെ ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ടെക്‌നോളജി സെന്ററിലെ 180ഓളം ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Boeing has laid off up to 180 employees at its Bengaluru-based Boeing India Engineering Technology Center as part of a global workforce reduction plan.