കേരളത്തിന് ഇനി നമോ ഭാരത് ട്രെയിനും

കേരളത്തിൻ്റെ യാത്രയ്ക്ക് വേഗതയേകാൻ അടുത്തതായി   നമോ ഭാരത് റാപ്പി‍ഡ് റെയിൽ ട്രെയിൻ സർവീസെത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ  കോഴിക്കോട് – മംഗലാപുരം റൂട്ടിലാണ് നമോ ഭാരത് ട്രെയിൻ എന്ന വന്ദേ ഭാരത് മെട്രോ വരുമെന്ന് പ്രതീക്ഷിക്കുന്നത്  . കേരളത്തിന് അനുവദിക്കുന്ന വന്ദേ ഭാരത് മെട്രോ മലബാറിന് വേണ്ടി പരിഗണിക്കണമെന്ന ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് മുന്നിലുണ്ട്. നിലവിൽ ട്രെയിനുകളുടെ അപര്യാപ്തത കാരണം യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കോഴിക്കോട് – മംഗലാപുരം റൂട്ടിൽ നമോ ഭാരത് ട്രെയിൻ എത്തിയാൽ അതിവേഗ യാത്ര സാധ്യമാകും.



100-250 കിലോമീറ്റർ  ദൂരത്തിനുള്ളിൽ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് ഇൻ്റർ-സിറ്റി റെയിൽ ശൃംഖലയിൽ പ്രവർത്തിക്കുന്ന ഒരു ഹ്രസ്വ-ദൂര സർവീസാണ്.

രാജ്യത്തെ തിരക്കേറിയ റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾക്കും മെമു ട്രെയിനുകൾക്കും പകരം നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് നമോ ഭാരത് ട്രെയിൻ വരുന്നത് നേട്ടമാവുകയും ചെയ്യും. വന്ദേ മെട്രോ എന്ന പേരിൽ രൂപകൽപ്പന ചെയ്തിരുന്ന ട്രെയിനുകളാണ് നിലവിൽ നമോ ഭാരത് റാപ്പി‍ഡ് റെയിൽ എന്ന് അറിയപ്പെടുന്നത്.

 വന്ദേ ഭാരത് എക്സ്പ്രസിനോട് സാമ്യമുള്ള നോൺ ലോക്കോമോട്ടീവ് എൻജിനുള്ള   തീവണ്ടിയാണ് നമോ ഭാരത് റാപ്പിഡ് റെയിൽ ,  മെമു ട്രെയിനുകൾക്ക് പകരമായി രൂപകൽപ്പന ചെയ്ത ഇതിന്റെ പ്രാഥമിക ലക്ഷ്യം യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സുഖകരവുമായ യാത്രാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുക എന്നതാണ്. പരമാവധി പ്രവർത്തന വേഗത മണിക്കൂറിൽ 130 കിലോമീറ്റർ ആണ്.  

 തുടക്കത്തിൽ, ഓരോ ട്രെയിനിലും  12 മുതൽ 16 വരെ കോച്ചുകൾ ഉണ്ടായിരിക്കും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഓരോ കോച്ചിലും 100 യാത്രക്കാർക്ക് ഇരിക്കാവുന്ന സംവിധാനമൊരുക്കിയിട്ടുണ്ട്.  200 പേർക്ക് നിൽക്കാൻ സ്ഥലവുമുണ്ട്. ഭാരം കുറഞ്ഞതും കുഷ്യൻ ചെയ്തതുമായ സീറ്റുകൾ,   അലുമിനിയം ലഗേജ് റാക്കുകൾ, യാത്രക്കാരുടെ വിവരങ്ങൾക്കായി എൽസിഡി ഡിസ്‌പ്ലേകൾ, ഓട്ടോമാറ്റിക് വാതിലുകൾ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഡിസ്‌പ്ലേകൾ, റോളർ ബ്ലൈൻഡുകളുള്ള പനോരമിക് വിൻഡോകൾ എന്നിവയും ഇതിൽ ഉണ്ട്.

സുരക്ഷാ സവിശേഷതകളിൽ കവച്ച്  ആന്റി-കൊളിഷൻ സിസ്റ്റം , സിസിടിവി ക്യാമറകൾ , എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ, ഫയർ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ , മോഡുലാർ ബയോ-വാക്വം ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

Kerala is expecting the Namo Bharat Rapid Rail on the Kozhikode-Mangalore route to improve train connectivity. The high-speed service aims to replace MEMU trains, ensuring faster and more comfortable travel.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version